
ബോഡിഷെയിമിങ്ങിനേക്കുറിച്ച് നിരന്തരം സംസാരിക്കാറുള്ളയാളാണ് ഗായിക സയനോര ഫിലിപ്പ്. തന്റെ നിലപാട് തുറന്നുപറയുന്നതിൽ നിന്ന് സയനോര ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യാറുമില്ല. വസ്ത്രധാരണത്തിന്റെ പേരിൽ സ്ഥിരമായി സാമൂഹികമാധ്യമത്തിൽ സദാചാര ആക്രമണത്തിന് ഇരയാകുന്നയാളുമാണ് സയനോര. അത്തരത്തിലുള്ള കമന്റുകാർക്ക് സയനോര ഇപ്പോൾ നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.
സയനോര കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോക്കുകീഴെയാണ് നെഗറ്റീവ് കമന്റുകൾ നിറഞ്ഞത്. സയനോരയ്ക്കു ചേരുന്ന വസ്ത്രധാരണമല്ലെന്നും പറഞ്ഞായിരുന്നു മോശം കമന്റുകൾ നിറഞ്ഞത്. ഇതോടെയാണ് കമന്റ് ബോക്സിലൂടെ തന്നെ അത്തരക്കാർക്ക് മറുപടിയുമായി സയനോര എത്തിയത്. ഇത് തന്റെ ജീവിതവും ശരീരവും വഴിയുമാണെന്നും ഇവിടുന്ന് ഒഴിഞ്ഞുതന്നാൽ നന്ദി ഉണ്ടായിരിക്കുമെന്നുമാണ് സയനോര കുറിച്ചത്.
തന്റേത് കറുത്ത കാലുകൾ ആണെങ്കിൽ അതിൽ താൻ അഭിമാനം കൊള്ളുന്നുണ്ടെന്നും ഇനിയും കാണിക്കുമെന്നും സയനോര പറയുന്നുണ്ട്. ആരേയും നിർബന്ധിച്ച് പിടിച്ചുനിർത്തിയിട്ടില്ലെന്നും പറഞ്ഞതിന്റെ അർഥം മനസ്സിലാകാത്തവരാണെങ്കിൽ ഈ പേജ് അവർക്കുള്ളതല്ലെന്നും സയനോര കുറിച്ചു.
സയനോരയുടെ പ്രതികരണത്തിന്റെ പൂർണരൂപം
ഈ പേജിൽ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥന. എന്റെ ജീവിതം,എന്റെ വഴി , എന്റെ ശരീരം ! ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്ക് ഇല്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകൾ ആണ്.! ഞാൻ ഇതിൽ അഭിമാനം കൊള്ളുന്നു, ഇനിയും കാണിക്കുന്നത് ആയിരിക്കും.!! നിങ്ങൾ എന്ത് എന്നെ കുറിച്ച് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല . Live and let live ! ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ല
Content Highlights: sayanora philip reacts against body shaming comments
Published: 06 Feb 2024, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented