
ശരത് കുമാർ, ദീപികാ പദുക്കോൺ | Photos: Mathrubhumi, AFP
മലയാളി താരം മമിതാ ബൈജുവും പ്രദീപ് രംഗനാഥനും പ്രധാനവേഷങ്ങളിലെത്തിയ ഡ്യൂഡ് എന്ന ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുന്നതിന്റെ സന്തോഷത്തിലാണ് തമിഴ് നടന് ശരത് കുമാര്‍. നൂറ് കോടിയും കടന്ന് കുതിക്കുന്ന ഡ്യൂഡിന്റെ വിജയാഘോഷപരിപാടിയില്‍ ശരത് കുമാര്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. അടുത്ത ചിത്രത്തില്‍ തനിക്ക് ദീപികാ പദുക്കോണിനൊപ്പം അഭിനയിക്കണമെന്നാണ് രസകരമായ പ്രസംഗത്തില്‍ ശരത് കുമാര്‍ പറഞ്ഞത്.
'നവീന്‍ സാറോ രവി സാറോ (നിര്‍മാതാക്കള്‍) അടുത്ത ചിത്രത്തില്‍ ദീപികാ പദുക്കോണിനെ എന്റെ നായികയാക്കാനും ഞങ്ങളുടെ ഡ്യുവറ്റ് സോങ് ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്. ഐശ്വര്യാ റായ്യുടെ ഭര്‍ത്താവായി (പൊന്നിയന്‍ സെല്വന് എന്ന ചിത്രത്തില്‍) ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ എന്നോട് അസൂയ തോന്നരുത്. അക്കാര്യത്തെ കുറിച്ച് ചോദിക്കാനുള്ള ഒരേയൊരു അവസരം ഇതാണ്. അവരേക്കാള്‍ സുന്ദരിയായ മറ്റൊരാള്‍ ഇല്ല എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍, അതേക്കുറിച്ച് ആലോചിച്ച് തീരുമാനിക്കൂ. എന്റെ നായികയായി ആര് വേണമെന്ന് നിങ്ങള്‍ തീരുമാനിക്കൂ. നമുക്ക് സായ് അഭ്യങ്കറിനോട് പാട്ടുണ്ടാക്കാന്‍ പറയാം. പ്രദീപിനോട് ഉപദേശവും തേടാം.' -ശരത് കുമാര്‍ പറഞ്ഞു.
പൊട്ടിച്ചിരിയോടെയാണ് സദസ്സ് ശരത് കുമാറിന്റെ പ്രസംഗം കേട്ടത്. അതേസമയം ദീപികാ പദുക്കോണിനോടുള്ള ശരത് കുമാറിന്റെ ആരാധന പുതിയ കാര്യമല്ല. 2023-ല്‍ സണ്‍ മ്യൂസികിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം മുമ്പ് പറഞ്ഞത്. ഒരു പ്രണയകഥയില്‍ നായികയായി ആര് വരണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ദീപികാ പദുക്കോണിന്റെ പേര് പറഞ്ഞത്.
Content Highlights: Actor Sarath Kumar Quips About Starring Opposite Deepika Padukone in His Next Movie at the Centenary Success Celebration of 'Dude'
Published: 24 Oct 2025, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented