ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ യുദ്ധ സ്മാരകമായ ഇന്ത്യാ ഗേറ്റിന് മുന്നില്‍ കിടിലന്‍ ഡാന്‍സുമായി മോഡല്‍. കൊല്‍ക്കത്തയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും മുന്‍ മിസ് കൊല്‍ക്കത്തയുമായ സന്നതി മിത്രയാണ് ഇന്ത്യാ ഗേറ്റിന് മുന്നില്‍ ചുവടുവെച്ചത്. ബാത് ടവ്വല്‍ ധരിച്ചായിരുന്നു ഇവരുടെ ഡാന്‍സ്. 

To advertise here,

അന്താരാഷ്ട്ര പുരുഷദിനത്തില്‍ ആശംസകള്‍ നേരുന്ന അടിക്കുറിപ്പിനൊപ്പമാണ് സന്നതി ഇന്ത്യാ ഗേറ്റിന് മുന്നിലെ ഡാന്‍സ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കകം വീഡിയോ കാട്ടുതീ പോലെ പടര്‍ന്ന് വൈറലായി. നിരവധി പേര്‍ നൃത്തത്തെ അഭിനന്ദിച്ച് രംഗത്തെത്തിയെങ്കിലും ഒട്ടേറെ പേര്‍ ഇന്ത്യാ ഗേറ്റിന് മുന്നില്‍ അല്‍പ്പവസ്ത്രം ധരിച്ച് നൃത്തം ചെയ്തതിനെ വിമര്‍ശിച്ചും കമന്റിട്ടു. 

സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേയില്‍ നിന്നുള്ള ഗാനത്തിനാണ് സന്നതി ചുവടുവെച്ചത്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള വലിയ ആള്‍ക്കൂട്ടം ഇന്ത്യാഗേറ്റിന് സമീപമുള്ളപ്പോഴായിരുന്നു സന്നതിയുടെ നൃത്തം. നൃത്തത്തിനിടെ യഥാര്‍ഥ ഗാനരംഗത്തിലെ കജോളിനെ അനുകരിച്ച് പുറംതിരിഞ്ഞുനിന്ന് ധരിച്ചിരുന്ന ബാത് ടവ്വല്‍ തുറക്കുക കൂടി ചെയ്യുന്നുണ്ട് സന്നതി. 

ഡല്‍ഹി പോലീസ് എവിടെ എന്നാണ് നൃത്തത്തെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ കമന്റിട്ടത്. ഇവളെ അറസ്റ്റ് ചെയ്ത് മൂന്നുകൊല്ലം ജയിലിലിടണം എന്നായിരുന്നു മറ്റൊരു കമന്റ്. സന്നതി എല്ലാ പരിധികളും ലംഘിച്ചു, നിങ്ങള്‍ക്ക് എന്തും ചെയ്യാം, പക്ഷേ ഇത്തരമൊരു സ്മാരകത്തിന് മുന്നില്‍ അല്ല ചെയ്യേണ്ടത്, നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തിന് ഒരു വിലയുമില്ലേ... എന്നിങ്ങനെ പോകുന്നു നെഗറ്റീവ് കമന്റുകള്‍. 

നേരത്തേ അല്‍പ്പവസ്ത്രം ധരിച്ച് ദുര്‍ഗാ പൂജയ്ക്കിടെ ഗ്ലാമര്‍ വസ്ത്രം ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ വിവാദത്തിലായ വ്യക്തിയാണ് സന്നതി. സമാനമായ രീതിയില്‍ വസ്ത്രം ധരിച്ച മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പമായിരുന്നു സന്നതി ചിത്രത്തിന് പോസ് ചെയ്തത്.