
സായ് പല്ലവി | Photo: instagram/ pooja kannan/ mathrubhumi
കഴിഞ്ഞ ദിവസം നടി സായ് പല്ലവിയുടെ സഹോദരി പൂജാ കണ്ണന്‍ കുറച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സായ് പല്ലവിക്കൊപ്പം കടല്‍തീരത്ത് അവധിക്കാലം ആഘോഷിക്കുന്നതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. സ്വിം സ്യൂട്ടായിരുന്നു ഇരുവരും ധരിച്ചിരുന്നത്.
ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ ഒട്ടേറെപ്പേര്‍ സായ് പല്ലവിക്കെതിരെ രംഗത്തെത്തി. വസ്ത്രധാരണത്തിന്റെ പേരില്‍ സായ് പല്ലവിയെ രൂക്ഷമായി ആക്രമിക്കുന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്ന രീതിയിലല്ല സായ് പല്ലവി വസ്ത്രം ധരിച്ചതെന്നും രാമായണ എന്ന സിനിമയിലെ നായികയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നുമാണ് ഒരാള്‍ കുറിച്ചത്.
സ്ലീവ്‌ലെസ്സും ഷോര്‍ട്ട് ഡ്രസ്സും ധരിച്ച് സായ് പല്ലവി ബീച്ചില്‍ പോയാല്‍ പിന്നെ ഏത് നടിയാണ് ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിക്കുക എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. മറ്റെല്ലാ നടിമാരെപ്പോലെ തന്നെയാണ് സായ് പല്ലവി എന്നത് തെളിഞ്ഞുവെന്നായിരുന്നു ഒരാളുടെ കമന്റ്.
ഈ സൈബര്‍ ആക്രമണത്തിന് പിന്നാലെ നടിയെ പിന്തുണച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ബീച്ചില്‍ പോകുമ്പോള്‍ സ്വിം സ്യൂട്ട് അല്ലാതെ പിന്നെ എന്ത് ധരിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത് എന്നായിരുന്നു ഒരാള്‍ കുറിച്ചത്. ആളുകള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നത് നിര്‍ത്തണമെന്നും ഒരു ആരാധകന്‍ കമന്റ് ചെയ്തു.
'സായ് പല്ലവി മാം സിനിമയിലെ തന്റെ ഇഷ്ടങ്ങളെക്കുറിച്ചാണ് പറഞ്ഞത്. വ്യക്തിജീവിതത്തെക്കുറിച്ചല്ല. ഓരോരുത്തര്‍ക്കും ശരിയെന്ന് തോന്നുന്നത് അവര്‍ ചെയ്യും. നിങ്ങള്‍ക്ക് ചോദിക്കാന്‍ അവകാശമില്ല. അത് അവരുടെ ഇഷ്ടമാണ്. വ്യക്തിജീവിതത്തിലും അവര്‍ ലളിതയും മാന്യയുമാണ്. അവര്‍ എങ്ങനെയാണോ, ആ വ്യക്തിത്വത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു!'-എന്നാണ് ഒരാള്‍ കുറിച്ചത്.
പ്രേമം എന്ന മലയാള ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തിലിടം പിടിച്ച നടിയാണ് സായ് പല്ലവി. അതിനുശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അവര്‍ ഹിറ്റുകള്‍ സമ്മാനിച്ചു. മാരി 2, ലവ് സ്റ്റോറി, ശ്യാം സിന്‍ഹ റോയ്, എന്‍ജികെ, അതിരന്‍, കലി, ഫിദ, ദിയ, വിരാട പര്‍വ്വം എന്നിവയെല്ലാം അവരുടെ ശ്രദ്ധേയമായ സിനിമകളാണ്. അടുത്തിടെ പുറത്തിറങ്ങിയ അമരന്‍ എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ വേഷവും ഏറെ പ്രശംസ നേടിയിരുന്നു.
Content Highlights: sai pallavi trolled for wearing swimsuit
Published: 23 Sept 2025, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented