അടുത്തിടെ നടി സായ് പല്ലവി രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളായിരുന്നു കാരണം. അവധിക്കാല യാത്രക്കിടെ ബീച്ചില്‍ നിന്നെടുത്തതായിരുന്നു ഈ ചിത്രങ്ങള്‍. എന്നാല്‍ ഇതിന് പിന്നാലെ സായ് പല്ലവി സ്വിം സ്യൂട്ട് ധരിച്ച് നില്‍ക്കുന്ന തരത്തില്‍ എഐ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ മോശം പരാമര്‍ശങ്ങളുണ്ടായത്. രാമായണ എന്ന ചിത്രത്തിലെ നായിക ഇത്രത്തോളം മോശം വസ്ത്രം ധരിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്നെല്ലാമായിരുന്നു കമന്റുകള്‍.

To advertise here,

ഇപ്പോഴിതാ ഈ പരിഹാസങ്ങള്‍ക്കെല്ലാം പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് സായ് പല്ലവി. അവധിക്കാല യാത്രയില്‍ നിന്നെടുത്ത വീഡിയോകള്‍ കോര്‍ത്തിണക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലിലൂടെയാണ് നടി മറുപടി നല്‍കിയത്. 'മുകളിലുള്ള ചിത്രങ്ങള്‍ യഥാര്‍ത്ഥമാണ്. എഐ നിര്‍മിതമല്ല' എന്നാണ് സായ് റീലിനൊപ്പം കുറിച്ചത്. പൂജാ കണ്ണേേനയും ഈ റീലില്‍ കാണാം. ഇരുവരും ബീച്ചില്‍ ഇരിക്കുന്നതും കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്നതുമെല്ലാം റീലിലുണ്ട്.

ഡോള്‍ഫിനുകളെ കാണാന്‍ പോയതും വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരീക്ഷണം നടത്തിയതുമെല്ലാം സായ് പല്ലവി റീലിലൂടെ പങ്കുവെച്ചു. ഒപ്പം മോതിരങ്ങള്‍ ഉണ്ടാക്കുന്നതും രണ്ടുപേരും ഒരുപോലെ ടാറ്റൂ ചെയ്യുന്നതുമെല്ലാം റീലില്‍ കാണാം. ഇതിന് സായ് പല്ലവി നല്‍കിയ ക്യാപ്ഷനെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ഒരൊറ്റ ക്യാപ്ഷന്‍കൊണ്ട് എല്ലാവരുടേയും വായ അടപ്പിച്ചുവെന്നും ക്യാപ്ഷന്‍ ഇഷ്ടപ്പെട്ടുവെന്നും ആരാധകര്‍ കുറിച്ചു.