ആൽഫാ മെയിൽ എന്ന വാക്ക് പുരുഷാധിപത്യത്തിന്റെ സൃഷ്ടിയാണെന്ന് നടി സബാ ആസാദ്. പുരുഷാധിപത്യ ആശയങ്ങളെ സജീവമാക്കി നിർത്താൻ വേണ്ടിയാണ് ഈ വാക്ക് ഉണ്ടാക്കിയതെന്നും ആൽഫാ മെയിൽ എന്നാൽ എന്താണെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും സബ പറഞ്ഞു. ചോദ്യത്തിന് മറുപടിയായി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്.

To advertise here,

'സത്യസന്ധമായി പറയട്ടെ, ആൽഫാ മെയിൽ എന്ന സങ്കൽപ്പം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. പുരുഷാധിപത്യ ആശയങ്ങളെ സജീവമായി നിലനിർത്താൻ പുരുഷാധിപത്യം സൃഷ്ടിച്ച പദമാണ് ആൽഫാ മെയിൽ എന്നാണ് ഞാൻ കരുതുന്നത്. ഞാൻ അതിനെ ഒട്ടും പിന്തുണയ്ക്കുന്നില്ല. കുടുംബാംഗങ്ങളായും സുഹൃത്തുക്കളായും ഒരുപാട് അടിപൊളി പുരുഷന്മാർ എനിക്ക് ചുറ്റുമുണ്ട്. പക്ഷേ എന്നിട്ട് പോലും എനിക്ക് ആൽഫാ മെയിൽ എന്താണെന്ന് മനസിലായിട്ടില്ല.' -സബ പറഞ്ഞു.

താൻ അഭിനയിക്കുന്ന ഹൂ ഇസ് യുവർ ഗൈനക് എന്ന പുതിയ വെബ് സീരീസിനെ കുറിച്ചും സബ സംസാരിച്ചു. ഡോ. വിധുഷി കോത്താരി എന്ന കഥാപാത്രമായാണ് താരം സീരീസിലെത്തുന്നത്. സീരീസിന്റെ വിജയം അഭിനേതാവിന്റെ ഉത്തരവാദിത്തം കൂട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാവർക്കും തുല്യമായ ഉത്തരവാദിത്തമാണുള്ളത് എന്ന് സബ മറുപടി പറഞ്ഞു.