
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ടി20 ലോകകപ്പ് കിരീടം കരങ്ങളിലുയര്‍ത്തി ഇന്ത്യന്‍ ടീം ആരാധകരുടെ ഹൃദയങ്ങളില്‍ ഉയര്‍ത്തിയ ആവേശത്തിര ഇനിയും അടങ്ങിയിട്ടില്ല. വിജയത്തിനുപിന്നാലെ ടീം ക്യാപ്ടന്‍ രോഹിത് ശര്‍മയും ടീമിലെ കരുത്തന്‍ വിരാട് കോലിയും ടി20യില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരേ സമയം ആനന്ദവും നിരാശയും ഉണര്‍ത്തുന്നതായി ഇന്ത്യന്‍ വിജയമെങ്കിലും ആരാധകര്‍ രോഹിത്തിന്റേയും കോലിയുടേയും വിടവാങ്ങല്‍ പ്രഖ്യാപനത്തെ മനസില്ലാമനസ്സോടെ സ്വീകരിച്ചു. ഇന്ത്യയുടെ വിജയനിമിഷങ്ങളുടെ ചിത്രങ്ങളും പോസ്റ്റുകളും ആഘോഷിക്കപ്പെടുന്നതിനിടെയാണ് രോഹിത്തിന്റെ അമ്മ പൂര്‍ണിമ ശര്‍മ പോസ്റ്റ് ചെയ്ത ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.
രോഹിത്തിനൊപ്പം കോലിയും കിരീടമേന്തി നില്‍ക്കുന്ന എഡിറ്റ് ചെയ്ത ചിത്രമാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. രോഹിത്തിന്റെ തോളില്‍ മകള്‍ ഇരിക്കുന്നതും വലതുവശത്ത് കോലി നില്‍ക്കുന്നതും പുറകില്‍ കാണികള്‍ നിറഞ്ഞ സ്റ്റേഡിയവുമാണ് ചിത്രത്തിലുള്ളത്. 'തോളില്‍ മകള്‍, രാജ്യം പിന്നില്‍, അരികില്‍ സഹോദരനും', പൂര്‍ണിമ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പിങ്ങനെ. ചിത്രവും ചിത്രത്തിനൊപ്പമുള്ള കുറിപ്പും പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
രോഹിത്തും കോലിയും തമ്മിലുള്ള നിസ്വാര്‍ഥബന്ധത്തിന്റെ നേര്‍ചിത്രമാണ് പൂര്‍ണിമയുടെ പോസ്‌റ്റെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. കോലിയെ കുടുംബാംഗമായി കണ്ടിരിക്കുന്ന പൂര്‍ണിമയെ അഭിനന്ദിച്ചും ആരാധകര്‍ കമന്റ് ചെയ്തു. മറ്റൊരു അമ്മയിലുണ്ടായ സഹോദരന്‍, നിങ്ങള്‍ ഒരു രത്‌നത്തെയാണ് രാജ്യത്തിന് സമ്മാനിച്ചത്...അങ്ങനെ പോകുന്നു കമന്റുകള്‍.
ടി20 ഗെയിമിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വം പുതുതലമുറയെ ഏല്‍പിക്കാനുള്ള സമയമായെന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ച് കോലി പറഞ്ഞത്. താന്‍ ആറ് തവണയാണ് ടി20 കളിച്ചതെന്നും ഒന്‍പത് തവണ കളിച്ച രോഹിത് ഈ കിരീടത്തിന് തികച്ചും അര്‍ഹനാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.
Content Highlights: Rohit Sharma's Mother Posts Son's Pic From 2024 T20 WC Win With Virat Kohli
Published: 01 Jul 2024, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented