റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ റോബിന്‍ സാധിച്ചു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് റോബിനും ഫാഷന്‍ ഡിസൈനര്‍ ആരതി പൊടിയുടെയും വിവാഹം കഴിഞ്ഞത്. ആരതിയെ കുറിച്ച് റോബിന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് റോബിന്‍ കുറിപ്പ് പങ്കുവെച്ചത്. വിവാഹ വേഷത്തിലുള്ള ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

To advertise here,

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വളരെ യാദൃച്ഛികമായി പൊടിയേ കണ്ടുമുട്ടുമ്പോള്‍ എന്റെ മനസ്സില്‍ ആ നിമിഷം തന്നെ തോന്നിയിരുന്നു ഇവള്‍ എന്റെ ജീവിതസഖി ആകും എന്ന് . ആ കണ്ണുകളിലെ തിളക്കം, നിഷ്‌ക്കളങ്കമായ നോട്ടം ഇതൊക്കെ എന്തോ എന്റെ മനസ്സില്‍ ഇവള്‍ എന്റേതാണെന്നു ഒന്നും കൂടി കൂട്ടി ഉറപ്പിച്ചു. ദൈവനിശ്ചയം പോലെ പൊടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇന്ന് അവള്‍ എന്റെ ജീവിതത്തെ വര്‍ണ്ണാഭമാക്കുന്നു. എന്റെ എല്ലാ വശങ്ങളും മനസ്സിലാക്കി എന്റെ കൂടെ താങ്ങും തണലുമായി പൊടി കൂടെ ഉള്ളത് ഞാന്‍ ചെയ്ത ഏതോ പുണ്യത്തിന്റെ ഫലം ആകും . ഇന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ ഒരുപാട് അവളോട് കടപ്പെട്ടിരിക്കുന്നു അതു അവള്‍ തരുന്ന സ്‌നേഹം ആണേലും കരുതല്‍ ആണേലും. അവള്‍ നല്‍കുന്ന ഈ സ്‌നേഹത്തിനു എനിക്ക് പകരം നല്‍കാന്‍ അവളെക്കാള്‍ കൂടുതല്‍ ഞാന്‍ അവളെ സ്‌നേഹിക്കും. ഒരു കുഞ്ഞിനെ സ്‌നേഹിക്കുന്നത് പോലെ ........ എത്ര മനോഹരമായാണ് ദൈവം പൊടിയെ എന്നിലേക്ക് ചേര്‍ത്തത് ...... എത്ര മനോഹരമായാണ് അവള്‍ എന്നിലേക്ക് വന്നു ചേര്‍ന്നതും. 


ഗുരുവായൂരില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിന് പിന്നാലെ വിവാഹ റിസപ്ഷനും ഒരുക്കിയിരുന്നു.

ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു റോബിന്റേയും ആരതിയുടേയും വിവാഹം. രംഗോലി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹ സമ്മാനമായി ആരതിക്ക് ഔഡി കാറാണ് അച്ഛന്‍ സമ്മാനിച്ചത്. ഈ കാര്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സര്‍പ്രൈസ് ആയിപ്പോയെന്നും ഇത്രയും വലിയൊരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ല്‍ അധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയുള്ളതാണ് ഈ മധുവിധു. ആദ്യ യാത്ര 26ാം തിയ്യതി അസര്‍ബെയ്ജാനിലേക്കാണ്. 

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിമുഖം എടുക്കാനെത്തിയപ്പോഴാണ് ആരതി ആദ്യമായി റോബിനെ കാണുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.