മെച്ചപ്പെട്ട അവസരം ലഭിക്കുമ്പോഴോ ആരോഗ്യപ്രശ്‌നങ്ങൾ കാരണമോ ജോലി രാജിവെയ്ക്കുന്നത് സാധാരണമാണ്. എന്നാൽ, വിവാഹാവധി ലഭിക്കാത്തതിനെ തുടർന്ന് ജോലി രാജിവെച്ച ഒരു യുവാവിന്റെ രാജിക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്വന്തം വിവാഹത്തിനുപോലും അവധി നൽകാതത്തിനെ തുടർന്നാണ് പ്രതീക് ഷെട്ടി എന്ന യുവാവ് ജോലി രാജിവെച്ചത്. രാജിക്കത്ത് അദ്ദേഹം ‘ലിങ്ക്ഡ്ഇന്നി’ൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഗൂഗ്ൾ മീറ്റ് വഴി വിവാഹത്തിൽ പങ്കെടുക്കാനാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യുവാവിനോട് പറഞ്ഞത്. എന്നാൽ, താൻ വരൻ ആയിപ്പോയില്ലേ എന്നും ഗൂഗ്ൾ മീറ്റ് വഴി താലി കെട്ടാൻ പറ്റില്ലല്ലോ എന്നുമാണ് രാജിക്കത്തിൽ പറയുന്നത്.
'പ്രിയപ്പെട്ട അർജുൻ, ദയവായി ഇതിനെ എന്റെ ഔദ്യോഗിക രാജി പ്രഖ്യാപനമായി സ്വീകരിക്കണം. നിലവിലെ സാഹചര്യത്തിൽ കമ്പനി പ്രൊജക്റ്റിനാണ് മുൻഗണന നൽകുന്നതെന്ന് ഞാൻ മനസിലാക്കുന്നു. എന്റെ അവധി അപേക്ഷ നിരസിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. ടീമിനെ പിന്തുണച്ചുകൊണ്ട് ഗൂഗ്ൾ മീറ്റ് വഴി വിവാഹത്തിൽ പങ്കെടുക്കൂവെന്ന നിർദേശത്തെ പരിഗണിച്ചു ഞാൻ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ അത് സാധ്യമല്ല. കാരണം ആ വിവാഹത്തിലെ വരൻ ഞാനാണ്.' -യുവാവ് രാജിക്കത്തിൽ കുറിച്ചു.
ഇതിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് പ്രതീക് ഷെട്ടി സോഷ്യൽ മീഡിയ ഉപയോക്താക്കളോട് രണ്ട് കാര്യങ്ങൾ ചോദിക്കുന്നുമുണ്ട്. ഈ രാജി അതിവൈകാരികതയുടെ പുറത്ത് ജീവനക്കാരൻ രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്ത തീരുമാനമായിട്ടാണോ തോന്നുന്നത് അതോ അയാളുടെ രാജി ന്യായമാണോ എന്നാണ് ചോദ്യങ്ങൾ. പലരും യുവാവിനെ പിന്തുണച്ചാണ് പ്രതികരിച്ചത്. സ്വന്തം വിവാഹത്തിനുപോലും അവധി കൊടുക്കാത്തത് ന്യായീകരിക്കാനാകില്ല എന്നായിരുന്നു പ്രതികരണം. ജീവനക്കാരുടെ മാനസികാരോഗ്യം തകരുന്ന അവസ്ഥയിലേക്കാണ് ഇത്തരം കാര്യങ്ങൾ എത്തിക്കുക എന്നും ചിലർ കുറിച്ചു.
Content Highlights: An employee resigned after being denied leave for his own wedding., The CEO suggested the employee attend the wedding ceremony via Google Meet., The resignation email went viral on LinkedIn for its blunt final reveal., The incident highlights critical gaps in workplace communication and management empathy.
Published: 04 Jul 2026, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented