ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഹെയർ കെയർ ബ്രാൻഡായ അനോമലി ഏറ്റെടുത്ത് റിലയൻസ് റീട്ടെയ്ൽ. ഇന്ത്യയിൽ അതിവേഗം വളരുന്ന ബ്യൂട്ടി, കോസ്‌മെറ്റിക്‌സ് വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ ഈ നീക്കം. 2021-ൽ യുഎസിൽ ആരംഭിച്ച അനോമലി തുടക്കത്തിൽതന്നെ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിച്ച ബ്രാൻഡാണ്.

To advertise here,

ടിറ ഉൾപ്പെടെയുള്ള ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിലും ഡിജിറ്റൽ കൊമേഴ്‌സ് മേഖലയിലും ഉപയോക്താക്കളെ നേടിയ അനോമലി ബ്യൂട്ടി ബ്രാൻഡുകളുടെ പുതിയ യുഗത്തിലേക്ക് റിലയൻസിനെ നയിക്കുമെന്ന് റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി വ്യക്തമാക്കി. ക്രിയേറ്റീവ് ഡയറക്ടർ എന്ന നിലയിൽ പ്രിയങ്കയും അനോമലിയുടെ ഭാഗമായിരിക്കും.

പരിസ്ഥിതി സൗഹൃദമായ പാക്കേജിങ്ങും പ്രകൃതിദത്ത ചേരുവകളും കുറഞ്ഞ വിലയുമാണ് അനോമലിയുടെ പ്രത്യേകത. ഷാംപൂകൾ, കണ്ടീഷണറുകൾ, ഹെയർ മാസ്‌കുകൾ എന്നിവയാണ് പ്രധാനമായും പുറത്തിറക്കുന്നത്. 2022-ലാണ് അനോമലി ഇന്ത്യൻ വിപണിയിലെത്തിയത്.