
നടനും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരീഷിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പങ്കെടുത്ത് നവദമ്പതിമാരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഹൈദരാബാദിൽ വെച്ച് നടന്ന പരമ്പരാഗത പെള്ളി കൊടുകു ചടങ്ങിനെത്തുടർന്നുള്ള ആഘോഷപരിപാടിയിലാണ് താരങ്ങൾ പങ്കെടുത്തത്. ചടങ്ങിന്റെയും വിരുന്നിന്റെയും വീഡിയോ അല്ലു സിരീഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അല്ലു അർജുനും ഭാര്യക്കുമൊപ്പം അല്ലു സിരീഷും രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അല്ലു കുടുംബത്തിന്റെ വസതിയിലാണ് ചടങ്ങ് നടന്നത്. മാർച്ച് ആ
റിനാണ് അല്ലു സിരീഷിന്റെയും നയനിക റെഡ്ഡിയുടെയും വിവാഹം. തെലുങ്ക് വിവാഹങ്ങളിൽ വരന്റെ വീട്ടിലെ ഒരു പ്രധാന ചടങ്ങാണ് പെള്ളി കൊടുകു. മംഗല സ്‌നാനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. അല്ലു സരീഷിനെ മഞ്ഞളും ചന്ദനവും ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതും ദേഹത്ത് വെള്ളമൊഴിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. രശ്മികയും വിജയിയും സിരീഷിന്റെ ചടങ്ങിൽ പങ്കെടുത്ത് കുടുംബാംഗങ്ങളോട് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. രാം ചരൺ, ഉപാസന കൊനിഡെല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഫെബ്രുവരി 26-നാണ് ചലച്ചിത്രതാരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. തങ്ങളുടെ വിവാഹാഘോഷങ്ങളുടെ ഭാഗമായി ഇരുവരും രാജ്യത്തുടനീളം തിരഞ്ഞെടുത്ത നഗരങ്ങളിലേക്ക് മധുരവും ക്ഷേത്രങ്ങളിലേക്ക് അന്നദാനവും നൽകിയിരുന്നു. ഇതോടനുബന്ധിച്ച് മാർച്ച് ഒന്നിന് തിരുപ്പതി തിരുമല ക്ഷേത്രത്തിൽ മധുരം വിതരണം ചെയ്യുന്ന താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Content Highlights: Newlyweds Rashmika Mandanna and Vijay Deverakonda attended Allu Sirish's pre-wedding ceremony., The event was a traditional 'Pelli Koduku' ceremony held at the Allu family residence in Hyderabad., Photos show the couple with Allu Arjun and Allu Sirish.
Published: 02 Mar 2026, 11:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented