
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയ്ക്കിടെ മത്സരാര്‍ഥിയോട് അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് യുട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. രണ്‍വീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 'ദ രണ്‍വീര്‍ ഷോ' എന്ന പോഡ്കാസ്റ്റ് ഷോ അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ക്ഷമ ചോദിച്ച് രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ രണ്‍വീറിന് അറസ്റ്റില്‍നിന്ന് ഇടക്കാല സംരക്ഷണവും സുപ്രീം കോടതി നല്‍കി. പോഡ്കാസ്റ്റ് സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു. മാര്‍ച്ച് 30 മുതല്‍ രണ്‍വീര്‍ ഷോ പുനരാരംഭിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പുനര്‍ജന്മം എന്നാണ് ഇതിന് ക്യാപ്ഷന്‍ നല്‍കിയിരുന്നത്.
ഇപ്പോഴിതാ പ്രചോദനം നല്‍കുന്ന ഒരു കുറിപ്പും ഏതാനും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് രണ്‍വീര്‍. 'ജീവിതം ഒരു കൊടുങ്കാറ്റ് പോലെയാണ്. ഉയര്‍ച്ചകള്‍ ആസ്വദിക്കുക. വീഴ്ച്ചകളില്‍നിന്ന് പാഠം പഠിക്കുക. നിങ്ങളോടൊപ്പം നില്‍കുന്ന ആളുകളെ പരിപാലിക്കുക. ഓരോ തിരിച്ചടിക്കുശേഷവും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുക. ജീവിതത്തിലെ ഓരോ അധ്യായത്തിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക. ഒരിക്കലും പിന്തിരിഞ്ഞോടരുത്. രണ്‍വീര്‍ എന്നാല്‍ യുദ്ധക്കളത്തിലെ പോരാളിയെന്നാണ്.'-രണ്‍വീര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
ഇതിനൊപ്പം ഏതാനും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. തന്റെ കുട്ടിക്കാലത്തെ ചിത്രവും കുടുംബത്തോടൊപ്പമുള്ള ജിബ്‌ലി ചിത്രവും അടുത്തിടെ പോഡ്കാസ്റ്റിലെ അതിഥികളായെത്തിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമാണ് പോസ്റ്റ് ചെയ്തത്. നടന്‍ ഇമ്രാന്‍ ഹാഷ്മി, ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് രണ്‍വീറിന്റെ ഷോയിലെ പുതിയ അതിഥികള്‍.
Content Highlights: ranveer allahbadia tells himself to be brave in new post
Published: 15 Apr 2025, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented