പ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് യുഎസ്സിലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സൊഹ്‌റാന്‍ മംദാനി. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവും സോഷ്യലിസ്റ്റ് മുഖവും ഇന്ത്യന്‍ വംശജനുമായ സൊഹ്‌റാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്ലിം-കുടിയേറ്റ മേയര്‍ കൂടിയാകും. 

To advertise here,

ന്യൂയോര്‍ക്കിലെ രാഷ്ട്രീയം ഒരുവഴിക്ക് ചര്‍ച്ചയാകുമ്പോള്‍ മറുവശത്ത് സൊഹ്‌റാന്റെ ജീവിതപങ്കാളിയും വാര്‍ത്തകളില്‍ നിറയുകയാണ്. സിറിയയില്‍ നിന്നുള്ള കലാകാരിയായ റാമ ദുവാജിയാണ് സൊഹ്‌റാന്റെ ഭാര്യ. ഈ വര്‍ഷം ആദ്യമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മതപരമായ ചടങ്ങുകളില്ലാതെ സിറ്റി ക്ലര്‍ക്കിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും വിവാഹം. ഇവരുടെ രസകരമായ പ്രണയകഥയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. 

ഹിഞ്ച് എന്ന ഡേറ്റിങ് ആപ്പിലാണ് സൗഹ്‌റാനും റാമ ദുവാജിയും കണ്ടുമുട്ടിയത്. അടുത്തിടെ പുറത്തുവന്ന പോഡ്കാസ്റ്റില്‍ സൊഹ്‌റാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. 'എനിക്ക് ഇപ്പോഴും ഡേറ്റിങ് ആപ്പുകളില്‍ പ്രതീക്ഷയുണ്ട്' എന്നും അദ്ദേഹം അന്ന് തമാശരൂപത്തില്‍ പറഞ്ഞു. എപ്പോഴാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന കാര്യം രണ്ടുപേരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം റാമ എടുത്ത തന്റെ ഒരു ചിത്രം 2018 ഏപ്രില്‍ 18-ന് സൊഹ്‌റാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 

Also Read: പ്രണയത്തിന് പ്രായമില്ല; ഭാര്യയ്ക്ക് താലിമാല വാങ്ങാനെത്തി 93-കാരൻ, ഞെട്ടിച്ച് ജ്വല്ലറി ഉടമ | വീഡിയോ

ഇരുവരുടേയും വിവാഹനിശ്ചയം നടന്നത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും 2024 ഒക്ടോബറിലായിരുന്നു വിവാഹനിശ്ചയമെന്നായിരുന്നു സൂചന. അന്നത്തെ സൊഹ്‌റാന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കുന്നതാണ്. റാമയുടെ ചിത്രത്തിനൊപ്പം ഒരു മോതിരത്തിന്റെ ഇമോജിയും 'എന്റെ ജീവിതത്തിന്റെ പ്രകാശം' എന്ന വരിയുമാണ് അദ്ദേഹം കുറിച്ചത്. 

തന്റെ ഭര്‍ത്താവിനെയോര്‍ത്ത് ഏറെ അഭിമാനിക്കുന്നുവെന്നാണ് കഴിഞ്ഞദിവസം റാമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവരുടേയും ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോബൂത്ത് സ്ട്രിപ്പിനൊപ്പമാണ് അവര്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടത്തിയ വിക്ടറി സ്പീച്ചിനിടെ സൊഹ്‌റാന്‍ ഭാര്യ റാമയെ പോഡിയത്തില്‍ വെച്ച് ചുംബിച്ചിരുന്നു.

Don't Miss: വിവാഹനാളിൽ ധൂം 2-ലെ പാട്ടിന് കിടിലൻ ചുവടുവെച്ച് പോർച്ചുഗീസ് യുവാവ്; കമന്റിട്ട് സാക്ഷാൽ ഹൃത്വിക് റോഷൻ

സിറിയയിലെ ദമാസ്‌കസില്‍ നിന്നുള്ള റാമ ദിവാജി വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റില്‍ നിന്നാണ് കമ്യൂണിക്കേഷന്‍ ഡിസൈനില്‍ ബിഎഫ്എ ബിരുദം നേടിയത്. ദുബായിലായിരുന്ന റാമയും കുടുംബവും കോവിഡിന് ശേഷം 2021-ല്‍ ന്യൂയോര്‍ക്കിലേക്ക് മാറി. നിലവില്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലേക്കാണ് റാമയും കുടുംബവും മാറിയത്. ഇന്‍സ്റ്റഗ്രാം ബയോ പ്രകാരം ഇലസ്‌ട്രേറ്ററും അനിമേറ്ററുമാണ് റാമ.