രാജാ രവിവര്‍മയുടെ 'മോഹിനി' എന്ന ചിത്രത്തിന് ലേലത്തില്‍ ലഭിച്ചത് 17 കോടി രൂപ. പുണ്ടോള്‍ ഗാലറിയാണ് 36.5 ഇഞ്ച് നീളവും 24.5 ഇഞ്ച് വീതിയുമുള്ള ഈ എണ്ണച്ചായാചിത്രം അടക്കം 71 കലാസൃഷ്ടികള്‍ ലേലത്തില്‍ വിറ്റത്.
കാമുകന്റെ വരവും പ്രതീക്ഷിച്ച് ഊഞ്ഞാലാടുന്ന യുവതിയുടെ ചിത്രമാണ് 'മോഹിനി'. ആരാണ് വാങ്ങിയതെന്ന് വ്യക്തമാക്കിയിട്ടില്ല. 10 മുതല്‍ 15 കോടി രൂപ വരെയായിരുന്നു ഈ ചിത്രത്തിന് ഗാലറി വിലയിട്ടിരുന്നത്.
മുംബൈയില്‍ രവിവര്‍മ ആരംഭിച്ച പ്രസ് നടത്താനായി ജര്‍മനിയില്‍ നിന്നെത്തിയ ജര്‍മന്‍കാരനായ ഫ്രിറ്റ്സ് ഷ്ളിച്ചറിന്റെ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ് ചിത്രം. നര്‍ത്തകിയും പാട്ടുകാരിയുമായ അഞ്ജനിബായ് മല്‍പെക്കറാണ് മോഹിനിക്ക് മോഡലായത്.
Content Highlights: raja ravi varmas mohini tops pundoles auction at rs 17 crore
Published: 29 Apr 2024, 09:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented