ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും മധുവിധു യാത്രക്കിടെ പനാമയിലെ മധുവിധുയാത്രയാണ് സാമൂഹികമാധ്യമങ്ങളിലെ പുതിയ വര്‍ത്തമാനം. ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ നവമിഥുനങ്ങള്‍ പനാമയിലെ ഒരു ജ്വല്ലറിയില്‍ ഷോപ്പിങ്ങിനെത്തിയതിന്റെ ദൃശ്യങ്ങളാണുള്ളത്. ഷോപ്പിലെ ജീവനക്കാര്‍ക്കൊപ്പം ആനന്ദും രാധികയും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോയാണത്.
സ്‌ട്രൈപ്ഡ് ടി-ഷര്‍ട്ടും വൈറ്റ് ട്രൗസേഴ്‌സും ഉള്‍പ്പെടുന്ന കാഷ്വല്‍ വെയറാണ് രാധിക ധരിച്ചിരിക്കുന്നത്. ആഭരണങ്ങളൊന്നുമില്ലാതെ തികച്ചും സിംപിള്‍ ലുക്കിലാണ് രാധിക. അടുത്തിടെ പതിവായി ധരിക്കാറുള്ള ട്രോപിക്കല്‍ പ്രിന്റ് ടൈപ്പ് ഷര്‍ട്ടാണ് ആനന്ദ് ധരിച്ചിട്ടുള്ളത്.
ആനന്ദിന്റേയും രാധികയുടേയും പനാമ സന്ദര്‍ശനത്തിന്റെ വിവിധ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ക്ഷേത്രദര്‍ശനത്തിന്റേയും പനാമ പ്രസിഡന്റ് ജോസ് റോള്‍ മുലിനോയും പത്‌നിയുമായുള്ള കൂടിക്കാഴ്ചയുടേയും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലെത്തിയിരുന്നു.
ജൂലായ് 12 നായിരുന്നു. ആനന്ദ്-രാധിക വിവാഹം. രാജ്യം കണ്ട ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു അത്. വിവാഹത്തിന് പിന്നാലെ കുടുംബാംഗങ്ങളോടൊപ്പം പാരീസിലേക്ക് പോയ ഇരുവരും ഒളിമ്പിക്‌സ് വേദികളിലും പ്രണയനഗരത്തിന്റെ മറ്റ് പ്രധാനസ്ഥലങ്ങളിലും കാണപ്പെട്ടിരുന്നു. അവിടെനിന്ന് കോസ്റ്ററീക്കയിലേക്ക് പോയ നവദമ്പതിമാര്‍ ആഡംബരറിസോര്‍ട്ടായ കാസ ലാസ് ഓലസിലായിരുന്നു തങ്ങിയത്.
Content Highlights: Radhika Merchant, Anant Ambani go jewellery shopping during honeymoon in Panama
Published: 16 Aug 2024, 10:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented