കല്ല്യാണാഘോഷങ്ങളുടെ തിരക്കിലാണ് പ്രിയങ്ക ചോപ്രയും കുടുംബവും. സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്രയുടെ വിവാഹത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പേ താരം ജന്മനാടായ മുംബൈയിലെത്തിയിരുന്നു. ഇന്നലെയായിരുന്നു ഹല്‍ദി ആഘോഷം. മെഹന്ദിയുടേയും സംഗീതിന്റേയുമെല്ലാം വിശേഷങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിക്കുന്നുണ്ട്.
ഇപ്പോഴിതാ സിദ്ധാര്‍ഥും നീലവും തമ്മില്‍ പ്രണയത്തിലായതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. ഡേറ്റിങ്ങ് ആപ്പായ ബംബിളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു. ബംബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക. ഇതില്‍ നിക്ഷേപവും പ്രിയങ്കയ്ക്കുണ്ട്.
'ബംബിള്‍ ഇന്ത്യയിലേക്കെത്തിച്ചത് ഞങ്ങളാണ്. വളരെ നല്ല കാര്യമാണത്, കാര്യം എന്റെ സഹോദരന്‍ പ്രതിശ്രുത വധുവിനെ കണ്ടെത്തിയത് ബംബിളിലൂടെയാണ്. ഞാന്‍ ചെയ്ത് ഏതെങ്കിലും ഒരു കാര്യത്തോട് അവന്‍ കടപ്പെട്ടിരിക്കുന്നുണ്ടെങ്കില്‍ അത് ഇതായിരിക്കും' പ്രിയങ്ക തമാശയായി പറഞ്ഞു.
എന്നാല്‍ താന്‍ ഡേറ്റിങ് ആപ്പ് ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. ഒരാളെ നേരിട്ട് കണ്ട് പ്രണയിക്കണമെന്നായിരുന്നു എനിക്ക്. ആ കാര്യത്തില്‍ താനല്‍പം ഓള്‍ഡ് ഫാഷന്‍ ആണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. എക്‌സിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായതിന് ശേഷമാണ് പ്രിയങ്കയും നിക്ക് ജൊനാസും പ്രണയിച്ച് വിവാഹിതരാവുന്നത്. 2017 മെറ്റ് ഗാലയില്‍ വെച്ചാണ് ഇരുവരും ആദ്യമായി നേരിട്ട് കാണുന്നത്. 2018ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
സിദ്ധാര്‍ഥിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ബോളിവുഡ് ഗാനത്തിനൊപ്പം ആടിപ്പാടുന്ന കുടുംബത്തിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചത്. ഇന്നാണ് സംഗീത് ആഘോഷം. വിവാഹത്തില്‍ പങ്കെടുക്കാനായി ഇന്ന് നിക് ജോനാസ് മുംബൈയിലെത്തി. നിക്കിന്റെ എയര്‍പോര്‍ട്ട് വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
നീലം ഉപാധ്യായയാണ് സിദ്ധാര്‍ഥിന്റെ വധു. തമിഴ് തെലുങ്കി ചിത്രങ്ങളിലൂടെയാണ് നീലം ശ്രദ്ധേയയാവുന്നത്. എം.ടി.വിയിലെ സ്റ്റൈല്‍ ചെക്ക് എന്ന പരിപാടിയിലും പങ്കെടുത്തു.2012ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മിസ്റ്റര്‍ സെവന്‍ ആണ് ആദ്യ ചിത്രം. ആക്ഷന്‍ 3d, ഉന്നോട് ഒരു നാള്‍, ഓം ശാന്തി ഓശാന തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. അടുത്തിടെ അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഫോട്ടോഷൂട്ടിലൂടേയും പരസ്യചിത്രങ്ങളിലൂടേയും സ്‌പോട്ട് ലൈറ്റിലുണ്ടായിരുന്നു നീലം. ഡേറ്റിങ് ആരംഭിച്ച് വൈകാതെ തന്നെ ഇരുവരും ബന്ധം വെളിപ്പെടുത്തുകയും പൊതുപരിപാടികളില്‍ ഒന്നിച്ചെത്തുകയും ചെയ്തു. 2024ല്‍ വിവാഹം നിശ്ചയവും നടന്നു.
Content Highlights: Priyanka Chopra reveals brother Siddharth met fiancee on her dating app
Published: 06 Feb 2025, 07:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented