2000ൽ മിസ് വേൾഡ് കിരീടം ചൂടുമ്പോൾ വെറും 18 വയസ്സായിരുന്നു പ്രിയങ്കയ്ക്ക്. ഒരു ടീനേജുകാരിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം. ആഹ്ലാദത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ആ നിമിഷത്തിലും കടുത്ത ആശങ്കയിലായിരുന്നു താനെന്ന് പിന്നീട് പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

To advertise here,

ഡിസൈനർ ഹേമന്ത് ത്രിവേദി ഒരുക്കിയ മനോഹരമായ സ്ട്രാപ്‌ലെസ്സ് ഗൗണാണ് പ്രിയങ്ക ധരിച്ചിരുന്നത്. വസ്ത്രം സുരക്ഷിതമായി നിർത്താൻ പ്രത്യേക ബോഡി ടേപ്പുകൾ ഉപയോഗിച്ചിരുന്നുവെങ്കിലും നീണ്ട മണിക്കൂറുകൾ നീണ്ടുനിന്ന മത്സരത്തിനിടയിൽ കനത്ത ചൂടും ടെൻഷനും കാരണം ടേപ്പ് പൂർണ്ണമായും ഇളകിപ്പോയി.കിരീടനേട്ടത്തിന് ശേഷം വേദിയിലൂടെ നടക്കുമ്പോഴും അഭിവാദ്യം ചെയ്യുമ്പോഴും വസ്ത്രം ഊരിപ്പോകുമോ എന്ന ഭയത്തിലായിരുന്നു 18 കാരിയായ പ്രിയങ്ക.

ഈ പ്രതിസന്ധി ആരുടെയും ശ്രദ്ധയിൽ പെടാതെയിരിക്കാൻ അവർ ഒരു വഴി കണ്ടെത്തി. ലോകത്തിന് മുന്നിൽ ആദരസൂചകമെന്നോണം നിറഞ്ഞുചിരച്ച് കൈകൾ കൂപ്പി 'നമസ്‌കാരം' ചെയ്ത് വസ്ത്രം താഴെ വീഴാതെ അവർ പിടിച്ചുനിർത്തിയെന്നുതന്നെ പറയാം. ആ നമസ്‌കാരം യഥാർഥത്തിൽ ആ വേദിയിൽ സംഭവിച്ചേക്കാവുന്ന ഒരു വലിയ ഫാഷൻ അപകടത്തിൽ നിന്നുള്ള രക്ഷപ്പെടൽ മാത്രമായിരുന്നു.

പുറമെ വളരെ ശാന്തമായി ഭംഗിയുള്ളൊരു നമസ്‌കാരമായി തോന്നിയ ആ ഭാവം യഥാർത്ഥത്തിൽ ഒരു വലിയ ഫാഷൻ അപകടത്തിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു.