മോസ്‌കോയിലെ ക്ലിനിക്കിലാണ് പാവേല്‍ ദുരോവിന്റെ ബീജം സൂക്ഷിച്ചിട്ടുള്ളത്

കൃത്രിമഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ (ഐവിഎഫ്) പണം നൽകാമെന്ന വാഗ്ദാനവുമായി പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സ്ഥാപകൻ പാവേൽ ദുരോവ്. 37 വയസിന് താഴെ പ്രായമുള്ള സ്ത്രീകൾക്കാണ് അദ്ദേഹം ഈ 'ഓഫർ' നൽകിയത്. എന്നാൽ ഗർഭം ധരിക്കാനായി തന്റെ ബീജം ഉപയോഗിക്കണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവെച്ചു.
'അവരുടെ ഡിഎൻഎ ഞാനുമായി പങ്കുവെക്കാൻ അവർ സന്നദ്ധരായാൽ ഒരുദിവസം, ചിലപ്പോൾ 30 വർഷത്തിനകം, ഞാൻ പോയിക്കഴിഞ്ഞ് എന്റെ എസ്‌റ്റേറ്റിന്റെ ഭാഗം ലഭിക്കും.' -ലെക്‌സ് ഫ്രൈഡ്മാന്റെ പോഡ്കാസ്റ്റിൽ പാവേൽ ദുരോവ് പറഞ്ഞു. ബീജദാനത്തിലൂടെ ഇതിനകം താൻ നൂറോളം കുട്ടികളുടെ പിതാവായിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2010 മുതലാണ് ദുരോവ് ബീജദാനം ആരംഭിച്ചത്. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുകയായിരുന്ന സുഹൃത്തിനെ സഹായിക്കാനായിരുന്നു ആദ്യമായി അദ്ദേഹം ഇത് ചെയ്തത്. പിന്നീട് അദ്ദേഹം ഇത് പതിവാക്കുകയായിരുന്നു. ഉന്നതനിലവാരമുള്ള ബീജങ്ങൾക്ക് ആഗോളതലത്തിൽ ക്ഷാമമുണ്ടെന്നും ജനനനിരക്ക് കുറയുന്നതിനെ നേരിടുകയാണെന്നുമെല്ലാമാണ് അദ്ദേഹം ഇതിനായി പറഞ്ഞ കാരണങ്ങൾ.
മോസ്‌കോയിലെ ക്ലിനിക്കിലാണ് പാവേൽ ദുരോവിന്റെ ബീജം സൂക്ഷിച്ചിട്ടുള്ളത്. വിവാഹിതരല്ലാത്ത 37 വയസിൽ താഴെയുള്ള സ്ത്രീകൾക്കാണ് ഇതുപയോഗിച്ച് കൃത്രിമഗർഭധാരണം നടത്താൻ യോഗ്യതയുള്ളത്.
Content Highlights: Telegram Founder Pavel Durov Offers To Fund IVF For Women Using His Sperm, Promises Inheritance
Published: 24 Dec 2025, 10:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented