
അവതാരകയായി മിനി സ്‌ക്രീനില്‍ തിളങ്ങുന്ന പാര്‍വതി ആര്‍ കൃഷ്ണ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. നടിയും മോഡലും കൂടിയായ അവര്‍ പ്രസവശേഷം 30 കിലോയോളം ഭാരം കുറച്ചിരുന്നു. ഇതിനെ കുറിച്ച് പാര്‍വതി യുട്യൂബില്‍ പങ്കുവെച്ച വീഡിയോ ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ചായയും കാപ്പിയും ഒഴിവാക്കി, എണ്ണയും പഞ്ചസാരയും കുറച്ച് കൃത്യമായ വര്‍ക്ക്ഔട്ടും ഡയറ്റും പിന്തുടരുകയായിരുന്നുവെന്ന് പാര്‍വതി വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞിന് ആറ് മാസം പൂര്‍ത്തിയായ ശേഷമാണ് ഡയറ്റിലേക്ക് കടന്നതെന്നും പാര്‍വതി പറഞ്ഞിരുന്നു.
ഇപ്പോഴിതാ പത്ത് കിലോ ഭാരം കുറച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി. ഒരു മാസത്തോളം അച്ഛന്‍ ആശുപത്രയിലായിരുന്നുവെന്നും സമ്മര്‍ദ്ദവും സങ്കടവും കൂടിയതോടെ ധാരാളം ഭക്ഷണം കഴിച്ചുവെന്നും പോസ്റ്റില്‍ പാര്‍വതി പറയുന്നു. ഇതോടെ പത്ത് കിലോ ഭാരമാണ് കൂടിയത്. പിന്നീട് അച്ഛന്‍ ആശുപത്രി വിട്ടശേഷം രണ്ടാഴ്ച്ചയോളം കൃത്യമായി ഡയറ്റ് ചെയ്ത് പഴയ രൂപത്തിലെത്തിയെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പാര്‍വതി പറയുന്നു. ഭാരം കൂടിയപ്പോഴും കുറഞ്ഞപ്പോഴുമുള്ള ചിത്രങ്ങളും പാര്‍വതി പോസ്റ്റ് ചെയ്തിട്ടുണ്ട്.
'രണ്ടാഴ്ച്ച കൃത്യമായ ഡയറ്റ് പിന്തുടര്‍ന്നതിന്റെ ഫലമാണിത്. കഴിഞ്ഞ ഒരു മാസമായി അച്ഛന്‍ ആശുപത്രിയിലായിരുന്നു. ജീവതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോയത്. ധാരാളം ഭക്ഷണം കഴിച്ചാല്‍ സമ്മര്‍ദ്ദം കുറയുമെന്ന് ഞാന്‍ എവിടെയോ വായിച്ചിരുന്നു. അതുകൊണ്ടുതന്നെ എന്റെ ശരീരം ശ്രദ്ധിക്കാതെ ധാരാളം ഭക്ഷണം കഴിച്ചു. ഒരു മാസത്തിനുള്ളില്‍ ഞാന്‍ 10 കിലോ ഭാരം കൂടി. ഇതോടെ എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്റെ പഴയ രൂപത്തിലേക്ക് മാറാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. അങ്ങനെ അത് സാധ്യമായിരിക്കുന്നു. എന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാനും എന്റെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള നിശ്ചയദാര്‍ഢ്യത്തില്‍ ഞാന്‍ വളരേയധികം അഭിമാനിക്കുന്നു. എനിക്കിത് ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്കും അത് സാധിക്കും.' പാര്‍വതി കുറിപ്പില്‍ പറയുന്നു.
ഇതിന് താഴെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. രണ്ടാഴ്ച്ചത്തെ ഡയറ്റ് വിശദീകരിക്കാനും ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ ചിത്രം പോസ്റ്റ് ചെയ്ത് പറ്റിക്കുകയല്ലേ എന്നതാണ് മറ്റു ചിലരുടെ സംശയം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ തടി കൂടിയപ്പോള്‍ എടുത്ത ചിത്രത്തിന്റെ തിയ്യതി അടക്കം പങ്കുവെച്ചാണ് പാര്‍വതി ഇതിന് മറുപടി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 27-നാണ് ഈ ചിത്രമെടുത്തത്.
Content Highlights: parvathy r krishna shares her weight loss journey and weight loss diet
Published: 14 May 2024, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented