ന്യൂയോർക്കിൽ നടന്ന ടൈം100 ഉച്ചകോടിയിൽ ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള പ്രാധാന്യം വിശദീകരിച്ച് നിത അംബാനി. ടൈം മാസിക സിഇഒ ജെസ്സിക്ക സിബ്ലിയുമായുള്ള 'ലീഡർഷിപ്പ് ലെൻസ്' സംഭാഷണത്തിലാണ് ഇന്നത്തെ ലോകത്ത് ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അവർ പങ്കുവെച്ചത്.

To advertise here,

'ഇന്ത്യയുടെ സമയം വന്നെത്തിയിരിക്കുന്നു,' വിവിധ മേഖലകളിൽ രാജ്യത്തിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നു. സാമ്പത്തിക - സൈനിക ശേഷികളിൽ മാത്രമല്ല, സാംസ്‌കാരികവും സാമൂഹികവുമായ മൂല്യങ്ങളിലാണ് ഇന്ത്യയുടെ ശക്തിയെന്ന് അവർ എടുത്തുപറഞ്ഞു.

'ലോകത്തിന് കൂടുതൽ ഹാർഡ് പവർ ആവശ്യമില്ല. അതിന് സോഫ്റ്റ് പവർ ആവശ്യമാണ് - അതാണ് ഇന്ത്യ പ്രതിനിധീകരിക്കുന്നത്.' ചർച്ചയ്ക്കിടെ അവർ പറഞ്ഞു. സംസ്‌കാരം, വൈവിധ്യം, നവീകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയിലൂടെ ആഗോള സാഹചര്യങ്ങളെ രൂപപ്പെടുത്താനുള്ള ഇന്ത്യയുടെ കഴിവിനെക്കുറിച്ചാണ് അവർ വിശദീകരിച്ചത്.

ഉച്ചകോടിയുടെ ലീഡർഷിപ്പ് ലെൻസ് പരമ്പരയിലാണ് നിത സംസാരിച്ചത്. ഇന്നത്തെ ലോകത്തെ സുപ്രധാന വിഷയങ്ങളിൽ സ്വാധീനശക്തിയുള്ള വ്യക്തികളുമായിട്ടുള്ള സംഭാഷണങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു. നിതയുടെ പങ്കാളിത്തം ആഗോള വേദികളിൽ ഇന്ത്യയുടെ ഉയർന്നു വരുന്ന സാന്നിധ്യത്തെയും പരമ്പരാഗത അധികാര സങ്കൽപ്പങ്ങൾക്ക് അപ്പുറത്തുള്ള സ്വാധീനത്തെയും പ്രതിഫലിക്കുന്നു.

ബിസിനസ്സ്, രാഷ്ട്രീയം, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളിലെ നേതാക്കളെ ഒരുമിപ്പിക്കുകയും ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്ന വേദിയാണ് ടൈം100 ഉച്ചകോടി.