ന്യൂയോര്‍ക്ക്: ഇക്കൊല്ലത്തെ വ്യക്തിയായി ടൈം വാരിക 'എഐയുടെ ശില്‍പികളെ' (Architects of AI) തിരഞ്ഞെടുത്തു. മനുഷ്യകുലത്തെ പരിവര്‍ത്തനപ്പെടുത്തുന്ന സാങ്കേതികവിദ്യക്കുവേണ്ടി പ്രവര്‍ത്തിച്ച യുഎസ് ടെക് ഭീമന്മാരെയാണ് ഇതിലൂടെ ടൈം ഉയര്‍ത്തിക്കാട്ടിയത്. എന്‍വിഡിയയുടെ ജെന്‍സന്‍ ഹ്വാങ്, ഓപ്പണ്‍എഐയുടെ സാം ഓള്‍ട്മാന്‍, എക്‌സ്എഐയുടെ ഇലോണ്‍ മസ്‌ക് തുടങ്ങിയവര്‍ വിവരസാങ്കേതികവിദ്യാ പരിസ്ഥിതിയെയും മനുഷ്യരുടെ വരുമാനമാര്‍ഗത്തെയും മാറ്റിവരയ്ക്കുന്ന തീരുമാനങ്ങളെടുക്കുന്നുവെന്ന് വാരിക പറയുന്നു.

To advertise here,

ഇവരുള്‍പ്പെടെ ടെക് ലോകത്തെ വമ്പരുടെ ചിത്രമുള്‍പ്പെടുത്തിയ പുറംചട്ടയും പീറ്റര്‍ ക്രോഥെറിന്റെ വരയോടുകൂടിയ പുറംചട്ടയും ഇത്തവണത്തെ വാരികയ്ക്കുണ്ട്.