ഈ ഭൂമിയില്‍ പരമാവധി കാലം ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ അതിന് എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യകരമായ ഭക്ഷണരീതി (ഡയറ്റ്), വ്യായാമം എന്നിവയെല്ലാമാണ് ഇത് സാധ്യമാക്കാനായി ചെയ്യണമെന്ന് പറയപ്പെടുന്ന കാര്യങ്ങള്‍.
എന്നാല്‍ യു.കെയില്‍ നിന്നുള്ള ഈ മുത്തശ്ശി പറയുന്നത് ഡയറ്റോ വ്യായാമമോ ഒന്നുമല്ല തന്റെ ദീർഘായുസ്സിന്റെ രഹസ്യമെന്നാണ്. ഏതല്‍ കാറ്റര്‍ഹാം എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന ബഹുമതി കഴിഞ്ഞദിവസമാണ് ഏതലിനെ തേടിയെത്തിയത്.
1909 ഓഗസ്റ്റ് രണ്ടിനാണ് ഏതല്‍ ജനിച്ചത്. യൗവനകാലത്ത് ഇന്ത്യയിലാണ് ഏതല്‍ ജോലി ചെയ്തത്. കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയായിരുന്നു ചെയ്തത്. പിന്നീട് ഏതല്‍ ഒരു ബ്രിട്ടീഷ് സൈന്യത്തിലെ മേജറെ വിവാഹം ചെയ്തു. ഹോങ്കോങ്, ജിബ്രാള്‍ട്ടര്‍ എന്നിവിടങ്ങളിലെല്ലാം ദീര്‍ഘകാലം താമസിച്ചശേഷമാണ് ഏതല്‍ തിരികെ യുകെയിലെത്തിയത്.
സമാധാനം നിറഞ്ഞ മാനസികാവസ്ഥയാണ് തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്നാണ് ഏതല്‍ പറയുന്നത്. 'ആരോടും തര്‍ക്കിക്കാന്‍ പോകരുത്. ഞാന്‍ എല്ലാവരേയും കേള്‍ക്കും. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യും.' -ഏതല്‍ കാറ്റര്‍ഹാം പറയുന്നു. പിരിമുറുക്കങ്ങള്‍ ഇല്ലാത്തതാണ് തന്റെ സന്തോഷം നിറഞ്ഞ ദീര്‍ഘകാല ജീവിതത്തിന്റെ രഹസ്യമെന്നാണ് ഏതല്‍ വിശ്വസിക്കുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് താന്‍ വിഷമിക്കാറില്ലെന്നും അവര്‍ പറയുന്നു.
നിലവില്‍ ഇംഗ്ലണ്ടിലെ കെയര്‍ ഹോമിലാണ് ഏതല്‍ താമസിക്കുന്നത്. അടുത്തിടെയാണ് കെയര്‍ ഹോമില്‍ വെച്ച് ഏതല്‍ 115-ാം ജന്മദിനം ആഘോഷിച്ചത്. അന്ന് ചാള്‍സ് മൂന്നാമന് രാജാവ് ഏതലിനെ അഭിനന്ദിച്ചത് വാര്‍ത്തയായിരുന്നു.
Content Highlights: British woman now world’s oldest person shares the secret to long life
Published: 03 May 2025, 05:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented