വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്താരം ഹാര്‍ദിക് പാണ്ഡ്യയുടെ സാമൂഹികമാധ്യമപോസ്റ്റ് പ്രതൃക്ഷപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഹാര്‍ദിക്കിന്റേയും തന്റേയും മൂന്നുവയസ്സുകാരന് മകന് അഗസ്ത്യയുടെ വീഡിയോ പങ്കുവെച്ച് നടാഷ സ്റ്റാന്‍കോവിച്ച്. നടാഷയുടെ സെര്‍ബിയയിലെ വസതിയില്‍ ഉദ്യാനത്തിലെ ചെടികള്‍ക്കിടയില്‍ പന്ത് തിരയുന്ന അഗസ്ത്യയുടെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നടാഷ പങ്കുവെച്ചിരിക്കുന്നത്.
ഹാര്‍ദിക്കുമായുള്ള വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഈയാഴ്ച ആദ്യം നടാഷ സെര്‍ബിയയിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. നടാഷയേയും മകനേയും മുംബൈ വിമാനത്താവളത്തില്‍ കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുമുമ്പ് സ്യൂട്ട്കേസിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി നടാഷ ഷെയര്‍ ചെയ്തിരുന്നു. വിമാനത്തിന്റേയും വീടിന്റേയും ഇമോജികള്‍ ചിത്രത്തിനൊപ്പം നടാഷ ചേര്‍ത്തിരുന്നത് നടാഷയുടെ സെര്‍ബിയന്‍ യാത്രയ്ക്കുള്ള സൂചനയായി പാപ്പരാസികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
2020-ലാണ് ഹാര്‍ദികും ഡാന്‍സറും മോഡലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ നടാഷയും വിവാഹിതരായത്. ലോക്ഡൗണിനിടയില് രഹസ്യമായായിരുന്നു വിവാഹം. അതേവര്‍ഷം ജൂലായില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു.. 2023-ല്‍ ആര്‍ഭാടപൂര്‍വ്വം വിവാഹം വീണ്ടും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത പ്രീ വെഡ്ഡിങ് ആഘോഷവും റിസപ്ഷനുമെല്ലാം വിവാഹത്തോട് അനുബന്ധിച്ച് നടത്തിയിരുന്നു.
Content Highlights: Natasa Stankovic Spends Time With Son Agastya
Published: 19 Jul 2024, 03:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented