ടെക്ക് ലോകത്ത് വിപ്ലവം തീര്‍ത്ത മെറ്റാ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് അച്ഛന്റെ റോളും ഭംഗിയായി ചെയ്യുന്നുണ്ടെന്ന് അറിയിക്കുന്നതാണ് സക്കർബർഗ്  പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മെറ്റയുടെ മൾട്ടിപ്പിൾ സ്ക്രീൻ ടെക്നോളജി ഉപയോഗിച്ച് മകൾക്ക് സക്കർബർഗ് നെയിൽ ആർട്ട് ചെയ്തുനൽകുന്നതാണ് പുതിയ വീഡിയോ.

To advertise here,

'ലെവലിങ് അപ് ഡാഡ് സ്‌കില്‍സ്' എന്ന അടിക്കുറിപ്പോടെ സക്കർബർഗ് പങ്കുവെച്ച  വീഡിയോ ആരാധകരും ഏറ്റെടുത്തു. 

മകളുടെ നഖം പല നിറങ്ങള്‍കൊണ്ട് പെയിന്റ് ചെയ്യുന്നതാണ് വീഡിയോ. നെയില്‍ പെയിന്റിങ് ഭംഗിയായി ചെയ്തുതീര്‍ത്തതിന്റെ ആഹ്ലാദവും സക്കര്‍ബര്‍ഗ്ഗ് അവസാനം പങ്കുവെക്കുന്നുണ്ട്. 

മാര്‍ക്ക് സക്കര്‍ബര്‍ഗിനും ഭാര്യ പ്രിസില്ല ചാനിനും കഴിഞ്ഞ കഴിഞ്ഞ വർഷമാണ് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ സക്കര്‍ബര്‍ഗ് ആരാധകരെ അറിയിച്ചിരുന്നു. 2012-ല്‍ വിവാഹിതരായ സക്കര്‍ബര്‍ഗിനും പ്രസില്ലയ്ക്കും മൂന്ന് മക്കളാണുള്ളത്. എട്ടു വയസ്സുകാരി മാക്‌സിമയും ആറു വയസ്സുകാരി ഓഗസ്റ്റും ഒരു വയസ്സുള്ള ഒറേലിയുമാണ് മൂന്ന് മക്കൾ.