
അവതാരകയായും നർത്തകിയായും മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ മാളവികയുടെയും സഹ മത്സരാർഥി ആയിരുന്ന തേജസിന്റെയും വിവാഹം മലയാളികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. നവംബർ മൂന്നിനാണ് താരത്തിന് കുഞ്ഞുപിറന്നത്. ഇപ്പോൾ കുഞ്ഞിന്റെ നൂലുക്കെട്ടും പേര് ഇടീൽ ചടങ്ങും ആഘോഷമാക്കിയിരിക്കുകയാണ് താരം.
മകൾക്ക് ഋത്വി തേജസ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. അമ്മയാണ് പേര് തിരഞ്ഞെടുത്തതെന്നും വീട്ടിൽ ഗുൽസു എന്നാണ് വിളിക്കുന്നതെന്നും മാളവികയും തേജസും പറഞ്ഞു.
ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണെന്നും എങ്കിലും അത് ആസ്വദിക്കുകയാണെന്നും ഇരുവരും പറയുന്നു. ഒമ്പത് മാസം കറക്കമായിരുന്നു. പ്രസവത്തിന്റെ തലേദിവസംവരെ യാത്രയായിരുന്നു. അതുക്കൊണ്ടാണോയെന്നറിയില്ല കാറിൽ കറങ്ങാൻക്കൊണ്ടുപോകുന്നതാണ് മകൾക്കിഷ്ടമെന്നും മാളവികയും തേജസ്സും പറഞ്ഞു.
അരികിൽ എൻ്റെ ജീവിതത്തിൻ്റെ സ്നേഹവും കൈകളിൽ എൻ്റെ ചെറിയ മാലാഖയും ഉള്ളതിനാൽ, ഹൃദയം നിറഞ്ഞിരിക്കുന്നു, ജീവിതം പൂർണ്ണമായി അനുഭവപ്പെടുന്നു.(With the love of my life by my side and my little angel in my arms, my heart is full and life feels complete.) ചിത്രങ്ങൾ പങ്കുവെച്ചുക്കൊണ്ട് താരം ഇൻസ്റ്റഗ്രമിൽ കുറിച്ചു.
Content Highlights: naming ceremony of malavika krishnadas daughter
Published: 03 Dec 2024, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented