ലയാളത്തില്‍ പാട്ട് പാടി കേരളത്തില്‍ വരെ ആരാധകരെ നേടിയെടുത്ത മിടുക്കിയാണ് എംഎസ് ധോനിയുടെ മകള്‍ സിവ ധോനി. ഒമ്പത് വയസ്സുകാരിയായ സിവയെ ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്ല്യണിലധികം ആളുകളാണ് ഫോളോ ചെയ്യുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങളില്‍ സിവയും നിറ സാന്നിധ്യമാകാറുണ്ട്. 

To advertise here,

ഇപ്പോഴിതാ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യവിജയത്തില്‍ ആഘോഷിക്കുന്ന സിവയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ സാക്ഷി സിങ്ങാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത്. വാര്‍ത്താ ചാനലില്‍ ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ലൈവ് കണ്ട് തുള്ളിച്ചാടുകയും കൈയടിക്കുകയും ചെയ്യുന്ന സിവയെ വീഡിയോയില്‍ കാണാം.

റാഞ്ചിയിലെ പ്രശസ്തമായ ടൗറിയാന്‍ വേള്‍ഡ് സ്‌കൂളിലാണ് സിവ പഠിക്കുന്നത്. സ്‌കൂളിന്റെ നിലവാരവും പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണയുമാണ് ധോനി മകളെ ഈ സ്‌കൂളില്‍ ചേര്‍ക്കാന്‍ കാരണം. സിവ സ്‌കൂള്‍ യൂണിഫോമില്‍ കൂട്ടുകാര്‍ക്കൊപ്പം നിന്ന് പാട്ട് പാടുന്ന വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.