ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. മകളുടെ വിദ്യാഭ്യാസത്തിന് പണം നല്‍കാതെ പുതിയ കാമുകിയുടെ മകള്‍ക്കായി കോടികള്‍ ചെലവാക്കുന്നുവെന്നും കാമുകിമാര്‍ക്കൊപ്പം ബിസിനസ് ക്ലാസ് യാത്രകള്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കുന്നുവെന്നും ഹസിന്‍ ആരോപിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഹസിന്‍ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

To advertise here,

ഹസിന്‍ ജഹാനും മകള്‍ക്കും നാല് ലക്ഷം രൂപ വീതം ഓരോ മാസവും നല്‍കണമെന്ന് അടുത്തിടെ കോടതി വിധിച്ചിരുന്നു. ഇതില്‍ രണ്ടര ലക്ഷം രൂപ മകളുടെ ചെലവുകള്‍ക്ക് വേണ്ടി മാത്രമാണ്. എന്നാല്‍ ഷമി മകള്‍ക്കായി ഒന്നും ചെലവാക്കുന്നില്ലെന്നും ശത്രുക്കളുടെ എതിര്‍പ്പ് മറികടന്ന് മകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചുവെന്നും ഹസിന്‍ പറയുന്നു.

'എന്റെ മകള്‍ നല്ല സ്‌കൂളില്‍ പഠിക്കാന്‍ ശത്രുക്കള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്‌ എല്ലാം ശരിയായി. എന്റെ മകളുടെ പിതാവ് കോടീശ്വരനാണ്. പക്ഷേ അദ്ദേഹം ഇപ്പോള്‍ മറ്റൊരു സ്ത്രീയുടെ കൂടെയാണ്. അവരുടെ മകളുടെ സ്‌കൂള്‍ ചെലവുകള്‍ക്കായി വലിയ തുക മുടക്കുന്നു. കാമുകിമാര്‍ക്ക് ബിസിനസ് ക്ലാസ് യാത്രാ ടിക്കറ്റുകള്‍ക്ക് വേണ്ടി ലക്ഷങ്ങളാണ് പൊടിക്കുന്നത്. പക്ഷേ സ്വന്തം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഒന്നുമില്ല'-ഹസിന്‍ കുറിച്ചു. 

2014-ലായിരുന്നു ഷമിയും ഹസിന്‍ ജഹാനും തമ്മിലുള്ള വിവാഹം. എന്നാല്‍ നാല് വര്‍ഷത്തിനുശേഷം ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായി. 2018-ല്‍ ഹസിന്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയായിരുന്നു. അടുത്തിടെ അയല്‍വാസിയെ മര്‍ദിച്ച കേസില്‍ ഹസിനെതിരേയും പോലീസ് കേസെടുത്തിരുന്നു.