കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്സ് 2022 ഫൈനലിസ്റ്റും ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഓസ്ട്രേലിയയിലെ വിന്റ്സര്‍ പോളോ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു 23-കാരി അപകടത്തില്‍പെട്ടത്.
വീഴ്ച്ചയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. മരണവാര്‍ത്ത പുറത്തുവിട്ടത് കുടുംബാംഗങ്ങളാണ്. സിയന്നയുടെ മോഡലിങ് ഏജന്‍സിയായ സ്കൂപ് മാനേജ്മെന്റും വിയോഗം അറിയിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചു. 'എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും' എന്ന ക്യാപ്ഷനോടെയാണ് സ്കൂപ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
2022-ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു സിയന്ന. സിഡ്നി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഇരട്ട ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
കുതിര സവാരി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയായിരുന്നു സിയന്ന. മൂന്നാം വയസിലാണ് ആദ്യമായി കുതിരപ്പുറത്ത് കയറിയത്. കുതിരസവാരിയില്ലാത്ത ജീവിതം സങ്കല്‍പിക്കാനാകില്ലെന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞിരുന്നു.
Content Highlights: miss universe finalist sienna weir dies at 23 after tragic horse riding accident
Published: 06 May 2023, 02:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented