ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ ഭാര്യ എന്നതിലുപരി ഫാഷന്‍ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും പ്രസിദ്ധയാണ് മിറ രജ്പുത്. സ്വന്തമായി ചര്‍മസംരക്ഷണ ബ്രാന്‍ഡും മിറയ്ക്കുണ്ട്. നിരന്തരം സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും സംസാരിക്കുന്ന മിറയുടെ വാദങ്ങള്‍ പൊള്ളത്തരങ്ങളാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. മിറയുടെ കോളേജ് സഹപാഠിയാണെന്ന വാദവുമായെത്തിയ യുവതി റെഡ്ഡിറ്റിലൂടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

To advertise here,

മിറ മറ്റുള്ളവരെ വളരെയധികം അവഹേളിച്ചിരുന്നുവെന്നും നിരന്തരം ബോഡിഷെയിമിങ് നടത്തുമായിരുന്നുവെന്നും യുവതി പറയുന്നു. യാഥാസ്ഥിതിക സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്നവരെ അടിമുടി കളിയാക്കിയിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ഇപ്പോള്‍ കാണിക്കുന്നതെല്ലാം പൊള്ളയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിക്ക് പോവുന്ന അമ്മമാരെ കുറിച്ച് പ്രതികൂലമായി പറഞ്ഞ കമന്റ് മറക്കരുതെന്നും പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. രോഷത്തോടെ കുറിപ്പ് നിര്‍ത്തുന്നുവെന്ന് പറഞ്ഞാണ് യുവതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

പങ്കുവെച്ച് അധികമാവുംമുമ്പേ പോസ്റ്റ് വൈറലാവുകയും ചെയ്തു. മിറ ഇത്തരത്തിലൊരാളാണെന്ന് നേരത്തെ തന്നെ തോന്നിയിരുന്നുവെന്ന് ഒരു കമന്റില്‍ പറയുന്നു. ഫെമിനിസ്റ്റിക് സിദ്ധാന്തത്തെ തന്റേതായ രീതിയില്‍ വളച്ചൊടിച്ചാണ് മിറ പറയാറുള്ളതെന്നും ഒരാള്‍ കമന്റ് ചെയ്തു