സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മനോഹരമായ അടിക്കുറിപ്പുകള്‍ നല്‍കുന്ന നടിയാണ് മീനാക്ഷി അനൂപ്. കഴിഞ്ഞ ദിവസം മീനാക്ഷി പങ്കുവെച്ച ചിത്രവും അടിക്കുറിപ്പ് കാരണം ശ്രദ്ധ നേടുകയാണ്. അല്‍പം ചിന്തിക്കേണ്ട കാര്യമാണ് ഇത്തവണ മീനാക്ഷി പോസ്റ്റ് ചെയ്തത്.

To advertise here,

'കണ്ടമാനം 'സദാ ചാരം' ഉള്ളയിടങ്ങള്‍ പലപ്പോഴും 'ടോക്‌സിക്ക്' ആയിരിക്കും' എന്നാണ് മീനാക്ഷി കുറിച്ചത്. ചാരമുള്ള അടുപ്പിന്റെ അടുത്ത് നിന്നെടുത്ത ചിത്രവും ഇതിനൊപ്പം അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് രസകരമായ കമന്റുകള്‍ പങ്കുവെച്ചത്. ക്യാപ്ഷന്‍ ഇടാന്‍ പഠിപ്പിച്ചത് രമേഷ് പിഷാരടിയാണോ എന്നാണ് ഒരു ഉപയോക്താവിന്റെ സംശയം. 'എന്തോ എവിടെയോ ആരെയോ കുത്തി പറയും പോലെ' എന്ന കമന്റിന് താഴെ 'തോന്നുന്നതാ' എന്നാണ് മീനാക്ഷി മറുപടി നല്‍കിയത്. 'ദേ പുറത്തൊരു കാര്‍' എന്നൊരാളുടെ കമന്റിന് 'മഴക്കാര്‍' ആയിരിക്കും എന്നും മീനാക്ഷി പറയുന്നു.