ബോളിവുഡ് താരം വരുണ്‍ ധവാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോജ് കെ. ജയന്റേയും ഉര്‍വശിയുടേയും മകള്‍ തേജാലക്ഷ്മി. പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയപ്പോഴാണ് തേജാലക്ഷ്മി വരുണ്‍ ധവാനെ കണ്ടുമുട്ടിയത്. ബോളിവുഡ് താരത്തിനൊപ്പം എടുത്ത സെല്‍ഫിയും തേജാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
'എന്റെ ജന്മദിനം വൈകി ആഘോഷിക്കാനിടയായതില് ദൈവത്തിന് നന്ദി. ഇതുവരെ ലഭിച്ചതില്‍വെച്ച് ഏറ്റവും വലിയ ജന്മദിനസമ്മാനം. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.'-ചിത്രത്തിനൊപ്പം തേജാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മനോജ് കെ. ജയനും മകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിറന്നാള്‍ വൈകി ആഘോഷിക്കാന്‍ കുഞ്ഞാറ്റ തീരുമാനിച്ചപ്പോള്‍ അവള്‍ക്ക് ഒരു ബോളിവുഡ് താരത്തില്‍ നിന്ന് അപ്രതീക്ഷിത ജന്മദിനാശംസ ലഭിച്ചു, ചിത്രത്തിനൊപ്പം മനോജ് കെ. ജയന് കുറിച്ചു.
ലണ്ടനിലാണ് തേജാലക്ഷ്മി പഠിക്കുന്നത്. ഇപ്പോള്‍ അവധിയായതിനാല്‍ നാട്ടിലെത്തിയതാണ് താരപുത്രി. നേരത്തെ തേജലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
Content Highlights: manoj k jayan daughter kunjatta met bollywood actor varun dhawan
Published: 04 Dec 2023, 06:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented