മകന് എഡ് ബെര്‍ണാഡ് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടി മഞ്ജു സുനിച്ചന്. അമ്മയെന്ന നിലയില്‍ ഏറെ അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമാണ് ഇതെന്ന് മഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മകന്റെ കോണ്വെക്കേഷന് ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.
'14 വര്‍ഷത്തെ സ്കൂള്‍ ജീവിതം അവസാനിപ്പിച്ച് എന്റെ ബെര്ണാച്ചന് പുറത്തേക്ക്. ഒരു അമ്മ എന്ന നിലയില്‍ സന്തോഷവും അഭിമാനവും. ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞു മുഖം. ഒരുപാട് സ്നേഹം ബെര്‍ണാച്ചു...'-മഞ്ജു കുറിച്ചു.
ടെലിവിഷന്‍ പരമ്പരകളിലൂടേയും റിയാലിറ്റി ഷോയിലൂടേയും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് മഞ്ജു. ബ്ലാക്കീസ് എന്ന പേരില്‍ യുട്യൂബ് ചാനലും താരത്തിനുണ്ട്.
Content Highlights: manju sunichens social media post about son
Published: 07 Apr 2025, 06:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented