ഭര്‍ത്താവ് നവനീത് ഗിരീഷിനൊപ്പം പാരിസില്‍ അവധിക്കാലം ആഘോഷിച്ച് മാളവിക ജയറാം. ഇതിന്റെ മനോഹരമായ റീല്‍ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. പാരിസിലെ ഭക്ഷണവും ഈഫല്‍ ടവറുമെല്ലാം റീലില്‍ കാണാം.

To advertise here,

സൂര്യാസ്തമയ സമയത്ത് ഇരുവരും നടത്തിയ ബോട്ട് യാത്രയും വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഈഫല്‍ ടവറും റീലിലുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള രണ്ട് ഔട്ട്ഫിറ്റുകളാണ് മാളവിക ധരിച്ചിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് മിനി സ്‌കര്‍ട്ടും ബ്ലാക്ക് ടോപ്പുമാണ് ഒരു ഔട്ട്ഫിറ്റ്. ബ്ലാക്ക് പോള്‍ക്കാഡോട്ട് വരുന്ന വൈറ്റ് ക്രോപ്പ് ടോപ്പും ബ്ലാക്ക് സ്‌കര്‍ട്ടുമാണ് മറ്റൊരു ഔട്ട്ഫിറ്റ്.

'പാരിസിലേക്കൊരു പ്രേമലേഖനം' എന്നാണ് റീലിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. റീലിന്റെ തുടക്കത്തില്‍ പ്രണയാര്‍ദ്രമായ വരികളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇരുവര്‍ക്കും സ്‌നേഹം അറിയിച്ച് ഒട്ടേറെപ്പേരാണ് റീലിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ലണ്ടനിലെ മാഞ്ചസ്റ്ററില്‍ ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ മാളവിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. കഴിഞ്ഞ വര്‍ഷം മെയ് മൂന്നിന് ഗുരുവായൂരില്‍വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്. അതിനുശേഷം മാളവിക നവനീതിനൊപ്പം യുകെയിലേക്ക് പോവുകയായിരുന്നു.