
മലൈകാ അറോറ പിറന്നാൾ കേക്കിന് സമീപം. കേക്കിൽ 50 എന്നെഴുതിയത് കാണാം, മലൈകാ അറോറ | Photos: instagram, AFP
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം മലൈകാ അറോറ പിറന്നാളാഘോഷിച്ചത്. സഹോദരി അമൃതാ അറോറ, ഉറ്റചങ്ങാതി കരീനാ കപൂര്‍ തുടങ്ങി സെലിബ്രിറ്റികളും അല്ലാത്തവരുമായി നിരവധി പേരാണ് മലൈകയെ ആശംസകള്‍ കൊണ്ട് മൂടിയത്. മലൈക മുറിച്ച ജന്മദിന കേക്കില്‍ 50-ാം പിറന്നാള്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
അമൃതാ അറോറ പങ്കുവെച്ച ചിത്രത്തില്‍ മുകളില്‍ 50 എന്നെഴുതിയ കേക്കിന് മുന്നില്‍ നില്‍ക്കുന്ന മലൈകയാണ് ഉണ്ടായിരുന്നത്. 'സുന്ദരിയായ എന്റെ സഹോദരിക്ക് ഒടുവില്‍ 50 തികഞ്ഞു' എന്നാണ് അമൃത ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. 'മല്ലാ, ഒടുവില്‍ നിനക്ക് 50 തികഞ്ഞു. ഇവിടെ നിന്നേക്കാള്‍ മികച്ചൊരു 50-കാരി ഉണ്ടോ? ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു' എന്ന് മറ്റൊരു പോസ്റ്റിലും അമൃത കുറിച്ചു.
Also Read: സ്‌കൂള്‍ പഠനകാലത്തെ 'ശത്രു' വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളി, രസകരമായ കുറിപ്പുമായി യുവതി
എന്നാല്‍ മലൈകാ അറോറയുടെ പിറന്നാല്‍ കണക്കില്‍ പൊരുത്തക്കേടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരത്തിന്റെ പഴയൊരു പിറന്നാളാഘോഷത്തിന്റെ ചിത്രം ആരോ 'കുത്തിപ്പൊക്കി'യതോടെയാണ് ഈ പൊരുത്തക്കേട് ചര്‍ച്ചയായത്. ഇതുപ്രകാരം 2019-ല്‍ മലൈകാ അറോറ 46-ാം പിറന്നാള്‍ ആഘോഷിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അങ്ങനെയെങ്കില്‍ മലൈകയുടെ 50-ാം പിറന്നാള്‍ 2023-ല്‍ തന്നെ കഴിഞ്ഞതാണ്. 1973 എന്ന ജന്മവര്‍ഷവുമായി ഈ കണക്കുകള്‍ ഒത്തുവരുന്നുമുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ മലൈക കഴിഞ്ഞദിവസം 50-ാം പിറന്നാള്‍ ആഘോഷിക്കുന്നുവെന്നാണ് പറഞ്ഞതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. 1973-ല്‍ ജനിക്കുകയും 2019-ല്‍ 46-ാം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തയാള്‍ 2025-ല്‍ 52-ാം പിറന്നാളാണ് ആഘോഷിക്കേണ്ടതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കേക്കിന് മുകളില്‍ പ്രായം എഴുതുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ കള്ളം പറയാന്‍ കഴിയുന്നുവെന്ന ചോദ്യവും പലരും ഉന്നയിച്ചിട്ടുണ്ട്.
വൈറലായതിന് പിന്നാലെ രസകരമായ പല കമന്റുകളുമാണ് ഈ കണ്ടെത്തലിന് താഴെ പ്രത്യക്ഷപ്പെട്ടത്. 'നിങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കണം. മലൈക കോവിഡ് വര്‍ഷങ്ങള്‍ കൂട്ടിയിട്ടില്ല' എന്നാണ് ഒരാള്‍ കുറിച്ചത്. 'കോവിഡ് വര്‍ഷങ്ങള്‍ സര്‍ക്കാര്‍ എല്ലാ രേഖകളില്‍ നിന്നും ഔദ്യോഗികമായി കുറയ്ക്കണം' എന്നാണ് മറ്റൊരു കമന്റ്. 'എന്നും ചെറുപ്പം' എന്ന് വേറൊരാള്‍ കുറിച്ചു. മുന്‍ കാമുകന്‍ അര്‍ജുന്‍ കപൂറിനൊപ്പമുള്ള വര്‍ഷങ്ങളാണ് മലൈക കുറച്ചതെന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍.
Also Read: പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ പുരുഷതാരങ്ങൾ സൂക്ഷിക്കണം -നടന്‍ മാധവന്‍
Content Highlights: Malaika Arora Celebrated 46th Birthday In 2019 And 50th Yesterday. The Math Isn't Mathing, Finds Internet
Published: 24 Oct 2025, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented