ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സാധനങ്ങളില്‍ ഒന്നാണ് ബൂട്ട്. ക്ലാസിക് ബ്ലാക്ക് ഹൈ ബൂട്ടുകള്‍ മുതല്‍ ഡിസൈന്‍ ബൂട്ടുകള്‍ക്ക് വരെ ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ഇതു മുന്നില്‍കണ്ട് ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണ്‍ തങ്ങളുടെ പുതിയ ബൂട്ട് വിപണിയിലെത്തിച്ചുകഴിഞ്ഞു.

To advertise here,

ഹെ ഹീല്‍ ഷൂവും വെള്ള സോക്‌സും ധരിച്ച ഒരു സ്ത്രീയുടെ കാല് പോലെയാണ് ഈ ബൂട്ടിന്റെ ഡിസൈന്‍. 'ഇല്യൂഷന്‍ ആങ്ക്ള്‍ ബൂട്ട്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ബൂട്ട് ലൂയി വിറ്റോണിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. രണ്ട് നിറങ്ങളില്‍ ലഭ്യമായ ഈ ബൂട്ടിന്റെ വില 2750 യുഎസ് ഡോളറാണ്. അതായത് ഏകദേശം 2.2 ലക്ഷം രൂപ. 

ഈ ബൂട്ട് അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോ ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറായ ഇസബെല്ല അലയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ബൂട്ട് ഇഷ്ടപ്പെടാത്തവാരണ് അധികപേരും. കൃത്രിമക്കാല്‍ പോലെയുണ്ടായിരുന്നു ഒരാളുടെ കമന്റ്. ഐഡിയ കിട്ടാത്തപ്പോള്‍ ഇങ്ങനെ പലതും ചെയ്യുമെന്നും ഇസബെല്ലയുടെ വീഡിയോക്ക് താഴെ കമന്റുണ്ട്.