
കഴിഞ്ഞ ദിവസമാണ് നടി ലെന തന്റെ വിവാഹവാര്‍ത്ത പരസ്യമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് ലെനയുടെ ഭര്‍ത്താവ്. പ്രധാനമന്ത്രി ഗഗന്‍യാന്‍ സംഘത്തെപ്പറ്റി രാജ്യത്തോട് പ്രഖ്യാപിക്കുന്നതുവരെ ഇക്കാര്യം രഹസ്യമാക്കേണ്ടി വന്നുവെന്നും പ്രോട്ടോക്കോള്‍ പ്രശ്‌നങ്ങളായിരുന്നു കാരണമെന്നും വിവാഹവാര്‍ത്ത പങ്കുവെച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ലെന വ്യക്തമാക്കിയിരുന്നു.
2024 ജനുവരി 17-ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാര്‍ മാത്രമാണുണ്ടായിരുന്നതെന്നും ലെന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ബെംഗളൂരില്‍ നടന്ന വിരുന്നില്‍ നിന്നുള്ള വീഡിയോ ഷെഫ് സുരേഷ് പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ലെനയുടേയും പ്രശാന്തിന്റേയും അടുത്ത സുഹൃത്താണ് ഷെഫ് പിള്ള.
ലെനയുടേയും തന്റേയും ജീവതത്തിലെ രണ്ടാം ഇന്നിങ്‌സാണ് ഈ വിവാഹമെന്നും ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്‌സാണെന്നും പ്രശാന്ത് വീഡിയോയില്‍ പറയുന്നു. 'നിങ്ങളുടെ വിലയേറിയ സമയം മാറ്റിവെച്ച് ഈ മനോഹരനിമിഷത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതില്‍ നന്ദിയുണ്ട്. ഇത് ഞങ്ങള്‍ രണ്ടുപേരുടേയും സെക്കന്റ് ഇന്നിങ്‌സാണ്. പക്ഷേ ഇന്നിവിടെ നിങ്ങളെയെല്ലാവരേയും ഒരുമിച്ച് കാണുമ്പോള്‍ ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്‌സാണെന്ന് തന്നെ പറയുന്നു. സ്‌നേഹം മാത്രം.'-പ്രശാന്ത് വീഡിയോയില്‍ പറയുന്നു.
മെറൂണ്‍ സാരിയാണ് വിവാഹ റിസപ്ഷനില്‍ ലെന ധരിച്ചത്. കടുംനീല സ്യൂട്ടായിരുന്നു പ്രശാന്തിന്റെ ഔട്ട്ഫിറ്റ്. ഇരുവരും കേക്ക് കട്ട് ചെയ്യുന്നതും ലെനയെ ചേര്‍ത്തുപിടിച്ച് പ്രശാന്ത് ചുംബിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
മതം, ആത്മീയത, മാനികാരോഗ്യം എന്നിവയെ കുറിച്ചെല്ലാം ലെന സംസാരിക്കുന്ന വീഡിയോ കണ്ടാണ് പ്രശാന്ത് ആദ്യം ഫോണില്‍ വിളിക്കുന്നത്. അന്ന് ഒരുപാട് ട്രോളുകള്‍ ഉണ്ടാക്കിയ വൈറലായ വീഡിയോയിരുന്നു അത്. പരിചയപ്പോള്‍ രണ്ടാളും ഒരേ വൈബിലുള്ളവരാണെന്ന് മനസിലായെന്നും കുടുംബങ്ങള്‍ ആലോചിച്ചാണ് വിവാഹത്തിലെത്തിയതെന്നും ലെന വ്യക്തമാക്കിയിരുന്നു. ജാതകം നോക്കിയപ്പോഴും നല്ല ചേര്‍ച്ചയുണ്ടെന്ന് മനസിലായെന്നും ലെന പറഞ്ഞിരുന്നു.
യുട്യൂബിലൂടെ പെണ്ണിനെക്കണ്ട് കല്യാണത്തിലെത്തിയ രസമാണ് പ്രശാന്തും പങ്കുവെച്ചത്. ''ഒരുദിവസം യുട്യൂബിലൂടെയാണ് ഞാന്‍ ലെനയുടെ വീഡിയോ കണ്ടത്. അതില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതിനോടും എനിക്ക് യോജിപ്പുതോന്നിയിരുന്നു. കല്യാണാലോചനയുമായി ചെന്നപ്പോള്‍ അവള്‍ക്കും അതേ സന്തോഷം- പ്രശാന്ത് പറഞ്ഞു.
Content Highlights: lena and prasanth balakrishnan nair wedding reception video
Published: 29 Feb 2024, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented