ഏപ്രില്‍ 16-നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസ്ഹാക്കിന്റെ പിറന്നാള്‍. മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തു.

To advertise here,

'പൈറേറ്റ്' തീമിലായിരുന്നു ഇസ്ഹാക്കിന്റെ ആറാം പിറന്നാളാഘോഷം. കടല്‍കൊള്ളക്കാരുടെ വേഷത്തിലാണ് ചാക്കോച്ചനും ഇസ്ഹാക്കുമെത്തിയത്. ചുവപ്പ് നിറത്തിലുള്ള ഗൗണായിരുന്നു പ്രിയയുടെ ഔട്ട്ഫിറ്റ്. ചാക്കോച്ചന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യരും രമേഷ് പിഷാരടിയും പാര്‍ട്ടിയില്‍ പങ്കെടുത്തു.

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയയുടേയും ചാക്കോച്ചന്റേയും ജീവിതത്തിലേക്ക് എത്തിയ കണ്‍മണിയാണ് ഇസ്ഹാക്ക്. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇരുവരുടേയും വിവാഹം. 2019 ഏപ്രില് 16-നാണ് ഇസ്ഹാക്ക് ജനിച്ചത്.