
കൊച്ചി: കേരളത്തിന്റെ സംരംഭകത്വ വികസനത്തിൽ മാതൃകാപരമായ മുന്നേറ്റം നടത്തി കുടുംബശ്രീ. ഈ വർഷം മാർച്ചുവരെയുള്ള കണക്കുപ്രകാരം കുടുംബശ്രീക്ക് കീഴിലുള്ള സംരംഭങ്ങളുടെ എണ്ണം 1,46,000 ആയി. സംസ്ഥാനത്തെ മൂന്നുലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് ഉപജീവനമൊരുക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച കെ-ലിഫ്റ്റ് പദ്ധതിയിൽ മാത്രം 32,000 സംരംഭങ്ങളാണുള്ളത്.
സേവനമേഖലയിലും ഉത്പാദനമേഖലയിലും വ്യാപാര മേഖലയിലുമായി വ്യാപിച്ചുകിടക്കുന്നതാണ് സംരംഭങ്ങൾ. പുരുഷന്മാർക്ക് പങ്കാളിത്തമുള്ള സംരംഭങ്ങളും ഇക്കൂട്ടത്തിലുണ്ട്. അയൽക്കൂട്ടത്തിൽ അംഗങ്ങളായിട്ടുള്ളവരുടെ കുടുംബത്തിൽ നിന്നുള്ള പുരുഷന്മാർക്കാണ് സംരംഭം തുടങ്ങാനാകുക. മൂന്നുലക്ഷം അയൽക്കൂട്ടങ്ങളിൽ നിന്നായി 46 ലക്ഷം അംഗങ്ങളാണ് കുടുംബശ്രീയിലുള്ളത്.
റൂറൽ മൈക്രോ എന്റർപ്രൈസസ് (ആർ.എം.ഇ.), യുവശ്രീ, കോസ്റ്റൽ എം.ഇ., പ്രത്യാശ, സ്റ്റാർട്ടപ്പ് വില്ലേജ് സംരംഭകത്വ പരിപാടി (എസ്.വി.ഇ.പി.) പദ്ധതികൾക്ക് കീഴിലായാണ് സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് കുടുംബശ്രീവഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് എസ്.വി.ഇ.പി. ഏകദേശം 40,000-ത്തോളം സംരംഭങ്ങളാണ് പദ്ധതിക്കുകീഴിലുള്ളത്. ജില്ലകളെ ബ്ലോക്കുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഐ.ടി. മുതൽ അച്ചാർ യൂണിറ്റ് വരെ
ഐ.ടി. യൂണിറ്റ് മുതൽ അച്ചാർ യൂണിറ്റ് വരെയുള്ള സംരംഭങ്ങൾ കുടുംബശ്രീക്ക് കീഴിലുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ ഉത്പാദനം, പപ്പടനിർമാണം, ഇ-സേവ കേന്ദ്രങ്ങൾ, ന്യൂട്രി മിക്സ് യൂണിറ്റുകൾ, നാപ്കിൻ യൂണിറ്റ്, കെട്ടിടനിർമാണ ഗ്രൂപ്പുകൾ, ഇവന്റ് മാനേജ്‌മെന്റ്, സൂപ്പർ മാർക്കറ്റ്, ഡ്രൈവിങ് സ്കൂൾ, കഫേ കുടുംബശ്രീ, ഡേ കെയർ തുടങ്ങിയ മേഖലകളിലും കുടുംബശ്രീയുണ്ട്.
Content Highlights: kudumbasree enterprises reach high
Published: 08 Mar 2025, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented