ലോസ് ആഞ്ജലസിലെ ആഡംബര ഹോട്ടലിൽ വെച്ചായിരുന്നു സംഭവമെന്നും താരം പറയുന്നു

പ്രശസ്ത അമേരിക്കൻ നടിയും ഫാഷൻ ഡിസൈനറുമാണ് ക്രിസ്റ്റിൻ കവല്ലാരി. 2004-ൽ എംടിവി സംപ്രേഷണം ചെയ്ത ലഗൂണാ ബീച്ച് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ക്രിസ്റ്റിൻ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തനിക്കുണ്ടായ അസ്വാഭാവികമായ ഡേറ്റിങ് അനുഭവം പങ്കുവെക്കുകയാണ് ക്രിസ്റ്റിൻ. വളരെ പ്രശസ്തമായ ഒരു വ്യക്തിക്കൊപ്പം ഡേറ്റിങ്ങിന് പോയപ്പോഴാണ് വിചിത്രമായ അനുഭവമുണ്ടായതെന്നും ക്രിസ്റ്റിൻ പറയുന്നു. ലെറ്റ്‌സ് ബീ ഓണസ്റ്റ് എന്ന പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
പ്രമുഖനായ ആ വ്യക്തിക്കൊപ്പം ലോസ് ആഞ്ജലസിലെ ആഡംബര ഹോട്ടലിലാണ് താൻ ഡേറ്റിന് പോയതെന്ന് ക്രിസ്റ്റിൻ പറയുന്നു. നീന്തൽക്കുളത്തിലായിരുന്നു ഇരുവരും ആ ദിവസത്തെ ഭൂരിഭാഗം സമയവും ചെലവഴിച്ചത്. തുടർന്ന് രാത്രിഭക്ഷണം കഴിക്കാനായി പോയി. കാര്യങ്ങളെല്ലാം ശരിയായ ദിശയിൽ മുന്നോട്ട് പോകവെ തങ്ങൾക്കിടയിലെ സംഭാഷണം അപ്രതീക്ഷിതമായി വഴിമാറിപ്പോകുകയായിരുന്നുവെന്നും ക്രിസ്റ്റിൻ പറയുന്നു. തന്റെ സ്വകാര്യഭാഗത്ത് മറുകുണ്ടെന്നാണ് അയാൾ പൊടുന്നനെ പറഞ്ഞതെന്നും ക്രിസ്റ്റിൻ ഓർത്തെടുത്തു.
'നാല് വർഷത്തോളം മുമ്പാണ് ആ വളരെ പ്രശസ്തനായ വ്യക്തിക്കൊപ്പം രണ്ട് തവണ ഞാൻ ലോസക് ആഞ്ജലസിൽ ഡേറ്റിന് പോയത്. രണ്ടും മികച്ച ഡേറ്റുകളായിരുന്നു. ബെവർലി ഹിൽസ് ഹോട്ടലിൽ വെച്ചായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ ഡേറ്റ്. അവിടെ അയാൾക്കൊരു സ്വീറ്റ് റൂം ഉണ്ടായിരുന്നു. ദിവസം മുഴുവൻ ഞങ്ങൾ പൂളിൽ നീന്തി. കുളിച്ചശേഷം ഡിന്നർ കഴിച്ചു. അതെല്ലാം ഗംഭീരമായിരുന്നു.' -ക്രിസ്റ്റിൻ പറഞ്ഞു.
'പൂളിൽ നിന്ന് ഡിന്നറിനടുത്തേക്ക് പോകുമ്പോഴാണ് അതുണ്ടായത്. ആദ്യമായി ഒരാളെ ഡേറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തെ കുറിച്ച് അരക്ഷിതമായി തോന്നാമെന്നും അതെല്ലാം മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ കുറിച്ച് പറയട്ടെ എന്ന് പറഞ്ഞപ്പോൾ ഞാൻ ഓകെ പറഞ്ഞു. തുടർന്നാണ് തന്റെ സ്വകാര്യഭാഗത്ത് മറുകുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. അത്ര മോശമാണോ അത് എന്ന് ഞാൻ ചോദിച്ചപ്പോൾ അല്ല, പക്ഷേ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അത് കാണണോ എന്ന് ചോദിച്ചപ്പോൾ കാണാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ അദ്ദേഹം എന്നെ സ്വകാര്യഭാഗം കാണിച്ചു. എന്നാൽ ഞാനവിടെ മറുകൊന്നും കണ്ടില്ല.' -ക്രിസ്റ്റിൻ തുടർന്നു.
അദ്ദേഹവുമായി ശാരീരികമായി അടുപ്പം പുലർത്താതിരുന്നതിൽ താൻ സന്തോഷിക്കുന്നുവെന്നും ക്രിസ്റ്റിൻ പറഞ്ഞു. അടുത്തിടപഴകാനുള്ള നിമിഷങ്ങൾ സൃഷ്ടിക്കാനായി അയാൾ ഇതേ കഥ മറ്റ് സ്ത്രീകളോടും പറഞ്ഞിട്ടുണ്ടാകില്ലേ എന്നാണ് ഇപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ തോന്നുന്നത്. ആ ബന്ധം അവിടെ അവസാനിപ്പിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്നും അതിന് ശേഷം അയാളെ പിന്നെ കണ്ടിട്ടേയില്ലെന്നും ക്രിസ്റ്റിൻ കൂട്ടിച്ചേർത്തു.
Content Highlights: American actress and fashion designer Kristin Cavallari opened up on her Let's Be Honest podcast about a bizarre date with a highly famous celebrity in Los Angeles who suddenly showed her his private part under the pretext of pointing out a mole.
Published: 03 Jun 2026, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented