ക്രിക്കറ്റ് താരം കെ.എല്‍ രാഹുലിനും ഭാര്യയും നടിയുമായ അതിയ ഷെട്ടിക്കും പെണ്‍കുഞ്ഞ് പിറന്നു. ഇരുവരുടേയും ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കുഞ്ഞ് പിറന്ന വിവരം പങ്കുവെച്ചത്.

To advertise here,

ഭാര്യയുടെ പ്രസവം പ്രമാണിച്ച് ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കെ.എല്‍ രാഹുല്‍ ഇന്ന്(തിങ്കൾ) കളിച്ചിരുന്നില്ല. ഇതിനായി രാഹുല്‍ പ്രത്യേക അനുവാദം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇരുവരും അച്ഛനമ്മമാരാവാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചത്. മനോഹരമായ ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു എന്നാണ് ഇരുവരും കുറിച്ചത്. 2025-ലാകും കുഞ്ഞതിഥിയെത്തുക എന്ന വിവരവും പോസ്റ്റിലുണ്ടായിരുന്നു

ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അതിയയും വിവാഹിതരായത്. 2023 ജനുവരിയിലാണ് രണ്ടുപേരും വിവാഹിതരായത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ. 2015-ല്‍ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് അതിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍നിന്ന് ഏറെ നാളായി വിട്ടുനില്‍ക്കുന്ന അതിയ, ചില ലക്ഷ്വറി ബ്രാന്‍ഡുകളുടെ മോഡലിങ്ങില്‍ സജീവമായുണ്ട്.