
ആഡംബര ബ്രാന്‍ഡായ ബലെന്‍സിയാഗയ്‌ക്കെതിരെ തുറന്നടിച്ച് പ്രശസ്ത ടെലിവിഷന്‍ താരം കിം കർദാഷിയാൻ. അടുത്തിടെ കുട്ടികളെ ഉപയോഗിച്ചുള്ള കമ്പനിയുടെ പ്രചാരണം വലിയ വിവാദത്തിലായിരുന്നു.
ഇതിനെതിരേ ട്വിറ്ററിലൂടെയായിരുന്നു കിം പ്രതികരിച്ചത്.
നാല് കുട്ടികളുടെ അമ്മയെന്ന നിലയില്‍ പ്രചാരണത്തിനായി ഉപയോഗിച്ച ചിത്രങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നു. കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളെ ഒരു രീതിയിലും സമൂഹം അംഗീകരിക്കില്ല- കിം ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ വൈകിയതിനർഥം താൻ അസ്വസ്ഥയല്ല എന്നല്ല. മറിച്ച് ഇത്തരമൊരു പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് അവരുമായി സംസാരിച്ചു മനസ്സിലാക്കാൻ സമയമെടുത്തതു കൊണ്ടാണെന്ന് കിം വ്യക്തമാക്കി.
പ്രചാരണം നിര്‍ത്തിവെച്ച് ബലെന്‍സിയാഗ മാപ്പ് പറഞ്ഞത് അഭിനന്ദനാര്‍ഹമാണ്. വിഷയത്തിന്റെ ഗുരുതരാവസ്ഥ അവര്‍ തിരിച്ചറിഞ്ഞതായാണ് അവരുമായി സംസാരിച്ചതില്‍ നിന്നും മനസ്സിലാക്കുന്നത്. കമ്പനിയുമായുള്ള ബന്ധം തുടരണോയെന്നത് താന്‍ ചിന്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഇതിനിടയില്‍ ബലെന്‍സിയാഗയുടെ ഷര്‍ട്ട് ധരിച്ച ചിത്രം കിം പങ്കുവെച്ചിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ വൈകിയതില്‍ കിമ്മിനെതിരെ സാമൂഹികമാധ്യമത്തിൽ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പരസ്യ പ്രചാരണത്തിന് വേണ്ടി കുട്ടികളെ ഉപയോഗിച്ചതാണ് വിവാദങ്ങളുടെ തുടക്കം. പാവകളെ പിടിച്ചു നില്‍ക്കുന്ന രണ്ട് കുട്ടികളുടെ ചിത്രമായിരുന്നു പ്രചാരണത്തിന് ഉപയോഗിച്ചത്. കോടതി രേഖകളും അസ്വസ്ഥരായി നില്‍ക്കുന്ന കുട്ടികളും കുട്ടികള്‍ക്കെതിരായ അക്രമങ്ങളുടെ സൂചനായാണെന്നായിരുന്നു വിമര്‍ശനം. കുട്ടികളെ ഇത്തരത്തിൽ ചിത്രീകരിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹികമാധ്യമത്തിൽ കണ്ടത്. എന്നാല്‍ ജനങ്ങളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി മാപ്പ് പറഞ്ഞ് ചിത്രങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.
Content Highlights: Kim Kardashian breaks silence on Balenciaga’s controversial ad shoot
Published: 28 Nov 2022, 08:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented