ബോളിവുഡിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള സംവിധായകനും നിർമാതാവുമാണ് കരൺ ജോഹർ. ഈ ബോളിവുഡ് സംവിധായകൻ ശരീരഭാരം കുറച്ചതും രൂപമാറ്റം വരുത്തിയതുമെല്ലാം കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോഴിതാ, താൻ ശരീരഭാരം കുറച്ചതിനെപ്പറ്റിയുള്ള എല്ലാ ഊഹാപോഹങ്ങളിലും മറുപടി പറയുകയാണ് കരൺ.'ദി മാന്യവർ ഷാദി ഷോ'യിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയത്.
'എന്റെ അച്ഛൻ ഒരു സ്വപ്നലോകത്തായിരുന്നു. എന്റെ തടി മാറിക്കൊള്ളുമെന്നും ഞാൻ സുന്ദരനാണെന്നും അദ്ദേഹം വിശ്വസിച്ചു. ഞാൻ ഒരു നായകനാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ, അമ്മ എപ്പോഴും എന്നെ കുറ്റപ്പെടുത്തുമായിരുന്നു. എനിക്ക് തടി കൂടുതലാണെന്നും നായകനാകാനുള്ള കഴിവില്ലെന്നും അവർ പറയുമായിരുന്നു.
കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യമായി ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. ഒരുമാസം അറ്റ്കിൻസ് ഡയറ്റ് ചെയ്തതോടെ എനിക്ക് സുഖമില്ലാതായി. ഡയറ്റിൽ ആയിരിക്കെ ഒരു ദിവസം ക്ലാസ്സിൽ തലകറങ്ങിവീണു. ഇതോടെ, ഡയറ്റ് തുടരാൻ അമ്മ അനുവദിച്ചില്ല. വെറും പ്രോട്ടീൻ മാത്രം കഴിക്കുന്നതായിരുന്നു അറ്റ്കിൻസ് ഡയറ്റ്. ഒമ്പത് എഗ് ചീസ് ഓംലെറ്റും പ്രോട്ടീനും കഴിക്കും. റൊട്ടിയോ ചോറോ ഇല്ല. വളരെ കഠിനമായിരുന്നു അത്', കരൺ പറഞ്ഞു.
നേരത്തെ, കരൺ ജോഹർ ശരീരഭാരം കുറച്ചതും രൂപമാറ്റം വരുത്തിയതുമെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒസെമ്പിക് അടക്കമുള്ള മരുന്നുകൾ കരൺ ഉപയോഗിച്ചിരുന്നു എന്നുവരെ കമന്റുകൾ വന്നു. എന്നാൽ, ആയിരക്കണക്കിന് ഡയറ്റുകളും 500-ലധികം തരത്തിലുള്ള വ്യായാമങ്ങളും പരീക്ഷിച്ചതിന്റെ ഫലമാണ് ശരീരഭാരത്തിലുണ്ടായ മാറ്റമെന്ന് പിന്നീട് കരൺ തന്നെ വ്യക്തമാക്കി. ഒസെമ്പിക്കോ മൗഞ്ചാരയോ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു.
Content Highlights: Karan Johar opens up about his weight loss journey, debunking Ozempic rumors and sharing a fainting incident from his strict Atkins diet. Discover his true transformation secrets.
Published: 12 Jan 2026, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented