ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രക്ഷകഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച ബോളിവുഡ് താരമാണ് കജോള്‍. അടുത്തിടെ ആമസോണ്‍ പ്രൈമില്‍ ആരംഭിച്ച ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍ എന്ന ഷോയിലൂടെയാണ് താരം ഇപ്പോള്‍ ശ്രദ്ധേയയാകുന്നത്. ഷോയുടെ പുതിയ എപ്പിസോഡില്‍ കജോള്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്.
Also Read: വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കും, ജീവിതപങ്കാളിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങും -രശ്മികാ മന്ദാന
ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കൃതി സനോണുമാണ് ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിളിന്റെ പുതിയ എപ്പിസോഡിലെ അതിഥികള്‍. ട്വിങ്കിള്‍ ഖന്നയുടെ ഒരു ചോദ്യമായിരുന്നു എല്ലാത്തിന്റേയും തുടക്കം. വിവാഹങ്ങള്‍ക്ക് കാലപരിധിയും പുതുക്കലും വേണോ എന്നായിരുന്നു ട്വിങ്കിളിന്റെ ചോദ്യം. വിക്കിയും കൃതിയും ചോദ്യം ചോദിച്ച ട്വിങ്കിളും ഇതിനോട് വിയോജിച്ചു. എന്നാല്‍ കജോള്‍ ഇതിനെ അനുകൂലിക്കുകയായിരുന്നു.
കജോളിന്റെ അഭിപ്രായം കേട്ട്, 'ഇത് വിവാഹമാണ്, വാഷിങ് മെഷീന് അല്ല' എന്ന് ട്വിങ്കിള്‍ പറഞ്ഞപ്പോള്‍ കജോള്‍ തന്റെ ഭാഗം വിശദീകരിച്ചു. 'ഞാന്‍ അങ്ങനെ തന്നെയാണ് കരുതുന്നത്. നിങ്ങള്‍ ശരിയായ സമയത്ത്, ശരിയായ ആളെ തന്നെയാണ് വിവാഹം ചെയ്തത് എന്നതിന് എന്താണ് ഉറപ്പ്? വിവാഹബന്ധം പുതുക്കുന്നതിനുള്ള (റെന്യൂവല്‍) അവസരമുണ്ടാകുന്നത് വളരെ നല്ലതാണ്. വിവാഹത്തിന് കാലപരിധി (എക്സ്പയറി ഡേറ്റ്) ഉണ്ടെങ്കില്‍ ആര്‍ക്കും അധികകാലം സഹിക്കേണ്ടിവരില്ല.' -കജോള്‍ പറഞ്ഞു.
Published: 12 Nov 2025, 05:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented