മകള്‍ ദിയ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ച് ജ്യോതിക. ഗ്രാജ്വേഷന്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ജ്യോതികയുടേയും സൂര്യയുടേയും മാതാപിതാക്കളും ചടങ്ങിനെത്തിയിരുന്നു. 

To advertise here,

ദിയയെ പഠിപ്പിച്ച അധ്യാപിക, ദിയയ്ക്ക് എല്‍.കെ.ജി മുതല്‍ 12-ാം ക്ലാസ് വരെ സ്‌കൂളിലേക്കുള്ള ഭക്ഷണമുണ്ടാക്കിക്കൊടുത്ത ജോലിക്കാരി എന്നിവര്‍ക്കെല്ലാം ജ്യോതിക നന്ദി പറഞ്ഞിട്ടുണ്ട്. സൂര്യയുടേയും ജ്യോതികയുടേയും മാതാപിതാക്കള്‍ക്കൊപ്പമുള്ള ദിയയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും ജ്യോതിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'ഒരു നല്ല അധ്യാപിക മറ്റുള്ളവര്‍ക്കായി സ്വയം ഉരുകുന്ന ഒരു മെഴുകുതിരി പോലെയാണ്' എന്നാണ് ദിയയുടെ അധ്യാപികയുടെ ചിത്രം പങ്കുവെച്ച് ജ്യോതിക കുറിച്ചത്. പകരം വെയ്ക്കാന്‍ കഴിയാത്ത വ്യക്തിയാണ് തന്റെ ജോലിക്കാരി ദേവിയെന്നും ജ്യോതിക കുറിച്ചു.  

മുംബൈ അസെന്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ദിയ. മകളുടെ ഉപരിപഠനം വിദേശത്തായിരിക്കുമെന്ന് സൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സൂര്യയും ജ്യോതികയും മക്കളും മുംബൈയിലാണ് താമസം. മക്കളുടെ വിദ്യാഭ്യാസം പരിഗണിച്ചും ജ്യോതികയുടെ മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇവര്‍ മുംബൈയിലേക്ക് താമസം മാറ്റിയത്.