സംവിധായകനും ഭർത്താവുമായ അമൽ നീരദിനെക്കുറിച്ചും തങ്ങളുടെ പ്രണയത്തെപ്പറ്റിയും നടി ജ്യോതിർമയി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. സാധാരണ കാണുമ്പോലെയുള്ള പ്രണയാഭ്യർഥന അമൽ നീരദിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും സംഭവിച്ചുപോയതാണെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

To advertise here,

'അമലും ഞാനും സുഹൃത്തുക്കളായിരുന്നു. കോളജിൽ പഠിക്കുന്ന കാലം തൊട്ട് അമലിനെ പരിചയമുണ്ടായിരുന്നു. അതിനുശേഷം അമൽ ബെർലിനിൽ പഠിക്കാൻ പോയി. പിന്നീട് ഞങ്ങൾ തമ്മിൽ കോൺടാക്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. തിരിച്ചു വന്നിട്ട് അമൽ ഒരു പരസ്യചിത്രം പ്ലാൻ ചെയ്‌തിരുന്നു. ആ സമയം ഞാൻ ടെലിവിഷനിൽ ചെറുതായി കോംമ്പെയറിങ്ങൊക്കെ ചെയ്യുന്നുണ്ടായിരുന്നു. എന്നെ അവർ പരസ്യത്തിനായി സമീപിച്ചു. ഞാൻ പരസ്യം ചെയ്തു. പരസ്യം പക്ഷേ വലിയ ശ്രദ്ധനേടിയില്ല. പിന്നീട് ഞങ്ങളുടെ സൗഹൃദം വളർന്നു. വീണ്ടും ഞങ്ങൾ രണ്ടുവഴിക്ക് പോയി. പിന്നെ എങ്ങനെയോ അത് സംഭവിച്ചു', ജ്യോതിർമയി പറഞ്ഞു. 

സാധാരണ കാണുമ്പോലെ പൂവ് ഒക്കെയായി അമൽ നീരദ് പ്രൊപ്പോസ് ചെയ്തിരുന്നോ എന്ന ചോദ്യത്തിന് അമൽ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു ജ്യോതിർമയിയുടെ മറുപടി. അങ്ങനെ ചെയ്തിരുന്നേൽ താൻ അപ്പോഴെ നോ പറയുമായിരുന്നുവെന്നും തമാശരൂപേണ നടി പറഞ്ഞു. സാധാരണ കാണുമ്പോലെയുള്ള പ്രൊപ്പോസൽ അമൽ നീരദ് നടത്തിയിട്ടില്ലെന്നും അമലിന് അദ്ദേഹത്തിന്റേതായ ഒരു സ്റ്റെെലുണ്ടെന്നും ജ്യോതിർമയി കൂട്ടിച്ചേർത്തു.

2015-ലാണ് ജ്യോതിർമയിയും അമൽ നീരദും വിവാഹിതരായകുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ബോ​ഗെയ്ൻ വില്ല'യിലൂടെയാണ് നടി നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. നടിയുടെ തിരിച്ചുവരവിലെ പ്രകടനം കെെയടി നേടുന്നുമുണ്ട്.