
ഗായകനും ജൊനാസ് ബ്രദേഴ്‌സിലെ രണ്ടാമനുമായ ജോ ജൊനാസും ഭാര്യയും നടിയുമായ സോഫി ടേണറും കഴിഞ്ഞ സെപ്റ്റംബറിലാണ് വേര്‍പിരിഞ്ഞത്. വിവാഹമോചനത്തിനായി ഇരുവരും ഫ്‌ളോറിഡയിലെ മിയാമി-ഡേഡ് കൗണ്ടി കോടതിയെ സമീപിച്ചിരുന്നു. വേര്‍പിരിയുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ ജോയും സോഫിയും ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഇരുവരും പുതിയ ബന്ധം കണ്ടെത്തുകയും ചെയ്തു. ബ്രിട്ടീഷ് രാജകുടുംബത്തിലെ അവകാശിയായ ജോണ്‍ ഡിക്കന്‍സണാണ് സോഫിയുടെ പുതിയ കാമുകന്‍. ഇരുവരും ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ജോയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് ഡിക്കന്‍സണിനൊപ്പമുള്ള സോഫിയുടെ ചുംബന ചിത്രം പുറത്തുവന്നത്.
ഇപ്പോഴിതാ മക്കളായ വില്ലയേയും ഡെല്‍ഫൈനേയും പുതിയ കാമുകിക്ക് പരിചയപ്പെടുത്താനൊരുങ്ങുകയാണ് ജോ ജൊനാസ്. നടിയും മോഡലുമായ സ്‌റ്റോര്‍മി ബ്രീയാണ് ജോയുടെ പങ്കാളി. ജോയും സ്‌റ്റോര്‍മിയും ഒരുമിച്ചുള്ള യാത്രയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.
ജോയുടെ സഹോദരന്‍ നിക്കിന്റെ ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്ര അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രവും ജോ-സ്‌റ്റോര്‍മി പ്രണയത്തിന്റെ സൂചന നല്‍കുന്നതായിരുന്നു. ഷാംപെയ്ന്‍ ഗ്ലാസ് പിടിച്ചുള്ള നാല് പേരുടെ കൈകളുടെ ചിത്രമാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. പ്രിയങ്കയുടെ കൂടെയുള്ള രണ്ടു പേര്‍ ജോയും പുതിയ കാമുകിയാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ പ്രിയങ്ക സ്റ്റോറി നീക്കം ചെയ്തിരുന്നു. സോഫിയും ജോയും വേര്‍പിരിഞ്ഞതിന് പിന്നാലെ സോഫിയെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പ്രിയങ്ക അണ്‍ഫോളോ ചെയ്തു. സോഫി തിരിച്ചും പ്രിയങ്കയെ പിന്തുടരുന്നത് അവസാനിപ്പിച്ചിരുന്നു.

നാല് വര്‍ഷം മുമ്പായിരുന്നു സോഫിയുടേയും ജോ ജൊനാസിന്റേയും വിവാഹം. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2019 മെയ് ഒന്നിനാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വെഗാസില്‍ നടന്ന സ്വകാര്യമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 2022-ല്‍ സോഫി രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി.
വേര്‍പിരിയുന്നതിന് മുന്നോടിയായി ഇരുവരും തങ്ങളുടെ ആഡംബര ഭവനം വിറ്റിരുന്നു. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ ഫസീല്‍ ഖാനാണ് 15 മില്ല്യണ്‍ ഡോളര്‍ നല്‍കി വീട് സ്വന്തമാക്കിയത്.
ഇരുവരുടേയും വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീതപരിപാടികളില്‍ സോഫി സ്ഥിരസാന്നിധ്യമായിരുന്നു. സോഫിയോടൊപ്പമുള്ള ചിത്രങ്ങള്‍ ജോയുടെ സഹോദരനായ നിക്ക് ജൊനാസിന്റെ ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
Content Highlights: joe jonas likely to introduce rumoured girlfrind stormi bree to his daughters
Published: 09 Mar 2024, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented