'ഫ്രണ്ട്സ്' എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത അഞ്ചു പേരില്‍ 'കേറ്റമിന്‍ ക്വീനെ'ന്ന് അറിയപ്പെടുന്ന ജസ്‌വീന്‍ സംഘയും. പെറിയുടെ മരണത്തിനിടയാക്കിയ കേറ്റമിന്‍ എന്ന മരുന്ന് എത്തിച്ചു നല്‍കിയത് സംഘയാണെന്ന് അതികൃതര്‍ അറിയിച്ചതായി എന്‍.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. മാത്യൂ പെറിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെയും മറ്റു രണ്ട് ഡോക്ടര്‍മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
2023 ഒക്ടോബര്‍ 29-ന് 54 വയസുകാരനായ താരത്തെ ലോസ് ആഞ്ജലിസിലെ വസതിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷാദ ചികിത്സയ്ക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന കേറ്റമിന്റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണ് എന്നാണ് ലോസ് ആഞ്ജലിസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് അറിയിച്ചത്. കേറ്റമിന്‍ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങിപ്പോയതാണെന്നായിരുന്നു റിപ്പോര്‍ട്ട്.
ആരാണ് ജസ്‌വീന്‍ സംഘ
41- വയസ്സുകാരിയായ ജസ്‌വീന്‍ ദീര്‍ഘകാലമായി ഫെഡറല്‍ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. ഇവരടങ്ങുന്ന സംഘം പെറിയുടെ ലഹരി ആസക്തിയെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ജലിസിലെ കേറ്റമിന്‍ ക്വീനെന്ന് എന്നറിയപ്പെടുന്ന ജസ്‌വീന്‍ തന്റെ വീട്ടിലാണ് കേറ്റമിന്‍ അടക്കമുളള മയക്കമരുന്നുകള്‍ സൂക്ഷിച്ച് വില്‍പ്പന നടത്തുന്നത്. മെത്താംഫിറ്റമിന്‍, കൊക്കൈന്‍ തുടങ്ങിയ പല മരുന്നുകളുടേയും കേന്ദ്രമാണ് സംഘയുടെ വീട്.
2019 ജൂണില്‍ മെത്താംഫിറ്റമിന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ജസ്‌വീന്‍റെ മയക്കുമരുന്ന് ലോകം വെളിപ്പെടുന്നത്. അന്ന് ജസ്‌വീന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡിൽ 79 ബോട്ടില്‍ ലിക്വിഡ് കേറ്റമിനും 2000 മെത്ത് ഗുളികകളുമാണ് കണ്ടെത്തിയത്.
കോടതി രേഖകളനുസരിച്ച് എറിക് ഫ്ലെമിങ് എന്ന ഇടനിലക്കാരന്‍ മുഖേനയാണ് പെറി കേറ്റമിൻ വാങ്ങിയത്. ഇയാളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ജസ്‌വീനിലേക്ക് എത്തിച്ചത്.
പെറിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ രണ്ട് വ്യത്യസ്ത ഡീലുകളിലായി 50 കേറ്റമിൻ കുപ്പികള്‍ ജസ്‌വീന്‍ ഇടനിലക്കാരന് നല്‍കിയതായി കണ്ടെത്തി. ഒക്ടോബര്‍ 13-ന് പെറി ആദ്യമായി മരുന്ന് ഉപയോഗിച്ചതായും പിന്നീട് ഒക്ടോബര്‍ 14-നും 24-നും പെറിയുടെ വീട്ടിലേക്ക് രണ്ട് വലിയ ഡോസുകള്‍ എത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പെറിയുടെ ഓര്‍ഡര്‍ വലുതായതുകൊണ്ട് തന്നെ കേറ്റമിൻ ലോലിപോപ്പും ജസ്‌വീന്‍ സമ്മാനമായി നല്‍കിയിരുന്നു.
Content Highlights: jasveen sangha known as katamin queen arrested in relation with mathew perry death
Published: 16 Aug 2024, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented