പ്രമുഖ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് മാർസെ പെഡ്രോസോയുടെ മരണത്തിൽ അനുശോചനവുമായി ബോളിവുഡ് താരങ്ങൾ. അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടി ജാൻവി കപൂർ ഹൃദയസ്പർശിയായ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എല്ലാ ദിവസവും മാർസെയെ താൻ മിസ് ചെയ്യുമെന്ന് ജാൻവി അനുശോചന കുറിപ്പിൽ പറഞ്ഞു.

To advertise here,

'നിന്നെ ഞാൻ സ്‌നേഹിക്കുന്നു മാർസീ... ഓരോ തവണ ഞാൻ വാനിൽ കയറുമ്പോഴും ഞങ്ങൾ പരസ്പരം അലറി ശബ്ദമുണ്ടാക്കുമായിരുന്നു. ഞങ്ങൾ ഒന്നിച്ച് രസകരമായ പല കാര്യങ്ങളും ചെയ്തു. ഒരുപാട് സമയം ചെലവഴിച്ചു. '20 മിനുറ്റേ ഇനിയുള്ളു, വേഗം വേഗം വേഗം' എന്ന് തമാശയായി തിരക്ക് കൂട്ടുമായിരുന്നു. അതിനെല്ലാമിടയിലും ഒന്നിച്ച് ജോലി ചെയ്യുമ്പോൾ ഞങ്ങൾ തമ്മിൽ അഗാധമായ പരസ്പരവിശ്വാസവും സന്തോഷവുമുണ്ടായിരുന്നു.' -ജാൻവി കപൂർ കുറിച്ചു.

'എന്റെ സംഘത്തിലെ കേവലം ഒരാൾ മാത്രമായിരുന്നില്ല നീ. നമ്മൾ രണ്ടുപേരും പരസ്പരം ടീമായിരുന്നു, അക്ഷരാർഥത്തിൽ. ഞാൻ അവന്റേതെന്നും അവൻ എന്റേതെന്നുമുള്ള തോന്നൽ ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ഒരു തവണ കൂടെ നിനക്കൊപ്പം 20 മിനിറ്റ് ചെലവഴിക്കാനും നീ ഞങ്ങളുടെയെല്ലാം ജീവിതത്തിൽ എത്രമാത്രം പ്രകാശം പരത്തിയെന്ന് പറയാനുമായി ഞാൻ എന്ത് നൽകാനും തയ്യാറാണ്. എത്ര മനോഹരമായ മനസാണ് നിന്റേത്...' -ജാൻവി തുടർന്നു.

'എവിടെയാണെങ്കിലും നീ സന്തോഷവാനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അധികം എരിവോ പുളിയോ ഇല്ലാത്ത ഭക്ഷണം കഴിച്ച്... ബനാനാ പറാത്ത കഴിച്ച്... തലമുടിക്ക് വിചിത്രമായ നിറങ്ങൾ നൽകി... അങ്ങനെയങ്ങനെ. നിന്നെ എല്ലാവരും ഇന്ന് എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് നിനക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവനേ, നിന്നെ ഞാൻ സ്‌നേഹിക്കുന്നു.. നിന്നെ ഞാൻ മിസ് ചെയ്യുന്നു.' -ജാൻവി കുറിപ്പ് അവസാനിപ്പിച്ചു.

ജാൻവി കപൂറിന് പുറമെ വരുൺ ധവാൻ, നോറാ ഫത്തേഹി തുടങ്ങി മറ്റ് താരങ്ങളും മാർസെ പെഡ്രോസോയെ അനുസ്മരിച്ചു.