
ടെലിവിഷൻ അവതാരകരായെത്തിയ കാലംതൊട്ടേ ഉറ്റ സുഹൃത്തുക്കളാണ് പേളി മാണിയും ഗോവിന്ദ് പത്മസൂര്യയും. പരസ്പരം ട്രോളിയും തമാശ പറഞ്ഞും ഇരുവരും തങ്ങളുടെ സൗഹൃദത്തിലെ നർമമുഹൂർത്തങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്.
അല്ലു അർജുനുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് ഗോവിന്ദ് പത്മസൂര്യയെന്ന ജിപി അലവൈകുണ്ഠപുരമുലു എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. കുറച്ചുനാളുകൾക്ക് മുമ്പ് പേളിയുടെ ഇൻ്റർവ്യൂ സെഗ്മൻ്റായ പേളി മാണി ഷോയിൽ അതിഥിയായെത്തിയപ്പോൾ അല്ലുവുമായുള്ള സൗഹൃദത്തെ കുറിച്ച് ജിപി പറഞ്ഞിരുന്നു. അന്ന് ജിപി ഇത് വെറുതെ പറയുകയാണെന്നും അല്ലുവിൻ്റെ നമ്പർ പോലും ജിപിയുടെ കൈയിലില്ലെന്നുമൊക്കെ തമാശയായി പറഞ്ഞ് ജിപിയെ പേളി കളിയാക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് പേളിയെ ഞെട്ടിച്ചുകൊണ്ട് അല്ലു അർജുനുമായുള്ള ചിത്രം ജിപി പോസ്റ്റു ചെയ്യുന്നത്. പുഷ്പ-2വിൻ്റെ പ്രമോഷനായി കൊച്ചിയിലെത്തിയ അല്ലു അർജുൻ ജിപിയേയും ഭാര്യയും സീരിയൽ താരവുമായ ഗോപിക അനിലിനെയും കൂടിക്കാഴ്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു.
അല്ലുവിനെ കാണാൻ പോയ സന്തോഷം യൂട്യൂബിൽ വീഡിയോയായും ജിപി പങ്കുവെച്ചു. 'എനിക്കാണ് അദ്ദേഹത്തിനെ കൊണ്ടാവശ്യം അദ്ദേഹത്തിന് എന്നെകൊണ്ട് ഒരാവശ്യവുമില്ല, എന്നിട്ടും ആ തിരക്കിനിടയില്‍ എന്നെ റൂമിലേക്ക് വിളിപ്പിച്ചു. അല്ലു എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ഓരോ നിമിഷവും അദ്ദേഹത്തിൻ്റെ വിനയം എന്നെ പ്രചോദിപ്പിക്കുന്നു. ബ്രദര്‍ എന്ന വിളിയുണ്ട് അതില്‍ നിന്ന് ഇനിയും വിനയം ആവാമെന്ന് പഠിപ്പിക്കുകയാണ്. അല്ലുവിനെ കണ്ട ആവേശത്തില്‍ ഞാൻ വീഡിയോ എടുക്കുന്ന കാര്യം പോലും മറന്നു. അപ്പോഴാണ് ഭാര്യയുടെയും ഭര്‍ത്താവിന്റെയും കൂടെ സെല്‍ഫിയെടുക്കട്ടെ എന്ന് പറഞ്ഞ് അല്ലു അര്‍ജുന്‍ ഫോണ്‍ വാങ്ങി സെല്‍ഫിയെടുക്കുന്നത്.' കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നയാള്‍ക്ക് ശര്‍ക്കരവരട്ടിയും കായ വറുത്തതും കസവുമുണ്ടുമൊക്കെ അടങ്ങുന്ന കേരളത്തനിമയുള്ള ഒരു സമ്മാനവും കൊടുത്തുവെന്നും ജിപി പറയുന്നു.
എന്നാൽ പതിവു പോലെ തന്നെ ജിപിക്കു മുന്നിൽ തോറ്റുകൊടുക്കാൻ പേളിയൊരുക്കമായിരുന്നില്ല. ജിപി അല്ലുവിനൊപ്പം മാത്രമുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തതെങ്കിൽ ഒരു പടി കൂടി കടന്ന് അല്ലു അർജുനും രശ്മികയ്ക്കുമൊപ്പമുള്ള ഫോട്ടോ പേളി പോസ്റ്റു ചെയ്തു. പക്ഷേ ഫോട്ടോ എഡിറ്റഡാണെന്ന് മാത്രം.
'പോസ്റ്റ് ചെയ്യാന്‍ കുറച്ചുവൈകി പോയി. പുഷ്പയുടെ പ്രമോഷന് ശേഷം വല്ലാതെ ക്ഷീണിതയായിരുന്നു. ഈ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്ന് ജിപി പറയുമായിരിക്കും. പക്ഷേ യഥാര്‍ഥ ആരാധകര്‍ക്ക് മനസ്സിലാകും ഫോട്ടോ ഒറിജിനലാണെന്ന്. അല്ലുവിനും രേശുവിനുമൊപ്പം. താങ്ക്യൂ ഫഫ ഫോര്‍ ദി ക്ലിക്ക്', എന്നിങ്ങനെ പോകുന്നു പേളിയുടെ ക്യാപ്ഷന്‍. ഏറെ രസകരമായ കമൻ്റുകളാണ് പേളിയുടെ ഫോട്ടോയ്ക്ക് താഴെ അവയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടിയും പേളി നൽകിയിട്ടുണ്ട്.
ജിപി യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അല്ലുവിനൊപ്പമുള്ള സെല്‍ഫിക്കു താഴെയും പേളി കമന്റ് ചെയ്തിരുന്നു.
Content Highlights: Pearle Maaney and GP`s playful banter continues as he shares his meeting with Allu Arjun.
Published: 30 Nov 2024, 12:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented