ഫോണിന്റെ പാസ്‌വേഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഭാര്യയ്ക്ക് അറിയാമെന്നും മാധവൻ പറഞ്ഞു

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തത തുറന്നുപറഞ്ഞ് നടൻ ആർ. മാധവൻ. പതിറ്റാണ്ടുകളായി സിനിമാരംഗത്ത് പ്രവർത്തിക്കുന്നയാളാണെങ്കിലും ഭാര്യയോട് താൻ എന്നും വിശ്വസ്തനാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിശ്വസ്തത തന്റെ കുടുംബത്തിൽ നിന്നാണ് തനിക്ക് ലഭിച്ചതെന്നും മാധവൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ചയായിരുന്നു മാധവന്റേയും സരിതയുടേയും 27-ാം വിവാഹവാർഷികം.
'വിശ്വസ്തത പുലർത്തുകയെന്നത് എന്റെ കുടുംബത്തിൽ നിന്ന് ലഭിച്ച മൂല്യമാണ്. എന്റെ കുടുംബത്തിലെ എല്ലാവരും ജീവിതാവസാനം വരെ ജംഷഡ്ജി ടാറ്റയോട് വിശ്വസ്തത പുലർത്തിയിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ ചിത്രം ദൈവങ്ങൾക്കൊപ്പം വെച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, വിശ്വസ്തനല്ലാതിരിക്കണമെങ്കിൽ ഞാൻ എന്റെ വഴി മാറി സഞ്ചരിക്കണം.' -മാധവൻ പറഞ്ഞു.
തന്റെ കരിയറിൽ സുന്ദരികളായ നിരവധി നടിമാർക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും മാധവൻ പറഞ്ഞു. എന്നാൽ വിവാഹത്തിലെ സ്ഥിരതയ്ക്കാണ് താൻ മുൻഗണന നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സുന്ദരികളായ പെൺകുട്ടികളോട് എനിക്ക് വളരെയധികം ആകർഷണം തോന്നിയിട്ടുണ്ട്. എന്നാൽ, വീട്ടിൽ പോകാതിരിക്കാൻ ഒഴികഴിവ് കണ്ടെത്തുന്നതിന് പകരം ജോലി കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോയി ഭാര്യയെ കെട്ടിപ്പിടിച്ചുകൊണ്ട് ഇത് ഞാൻ ബാലൻസ് ചെയ്യും.' -മാധവൻ പറഞ്ഞു.
തന്റെ ഫോണിന്റെ പാസ്‌വേഡ്, അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവയെല്ലാം സരിതയ്ക്ക് അറിയാമെന്നും മാധവൻ പറഞ്ഞു. പ്രണയബന്ധങ്ങളെ പരീക്ഷിക്കരുതെന്ന് മണിരത്‌നം തന്നെ ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ധം നന്നായി തുടരുമ്പോൾ അവൾ തന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കരുതെന്നാണ് മണിരത്‌നം പറഞ്ഞു. അതിനെ അതിന്റെ വഴിക്ക് വിടണം. ചിലപ്പോൾ അത്തരം പരീക്ഷണം എല്ലാം തകർത്തേക്കാമെന്നും മണിരത്‌നം പറഞ്ഞതായി മാധവൻ പറഞ്ഞു.
Content Highlights: On his 27th wedding anniversary, actor R Madhavan shared the secret behind his long-lasting marriage with wife Sarita, stating that despite working with beautiful co-stars, his family values keep him strictly faithful.
Published: 08 Jun 2026, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented